0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1505

ആയിരുന്നുന്നെങ്കിൽ ഇപ്പോഴും കണ്ണ് പോലും തുറക്കില്ലായിരുന്നു. പക്ഷെ നീ ഇപ്പോഴും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്ന രീതിയിലാ സംസാരൊക്കെ.

അനു: എനിക്കും അതിശയാ കാർത്തി. എന്റെ മുഖത്തിന് നേരെ അവൻ ആസിഡ് വിത്തിയപ്പോ എനിക്കെന്തോ മുഖമൊക്കെ പൊള്ളുന്ന പോലെ തോന്നി. എന്റെ മുഖം തന്നെ ഊരി പോകുന്ന പോലെ. ഞാൻ നിലത്തേക്ക് വീണ് പോയി. അവിടെ കിടന്ന് മുഖവും പൊത്തി പിടിച്ച് ഞാൻ അലറി. പിന്നെ ഒരു മാമൻ എന്നെ എടുക്കുന്നതും ഓട്ടോക്കുള്ളിൽ കേറ്റുന്നതും അവിടെന്ന് ഇവിടെ എത്തിയതും എല്ലാം ഒരു മിന്നായം പോലെ കണ്ടു ഞാൻ. അവസാനമായിട്ട് കണ്ണ് അടഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി ഒരിക്കലും തുറക്കില്ലെന്ന്. പക്ഷെ ഞാൻ കണ്ണ് തുറന്നു. എന്റെ മുഖത്ത് ആസിഡ് വിത്തിന്ന് എനിക്ക് തോന്നുന്നേ ഇല്ല. ദേ ഈ കേട്ട് ഒരു ബുന്ധിമുട്ട് അഹ്. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല.

കാർത്തി: വേറെ ഒരു പ്രശ്നവും ഇല്ലേ??

അനു: ഇല്ല.

കാർത്തി: അപ്പൊ പിന്നെ എന്തിനാ ഇടക്കിടക്ക് ആ കൈയിൽ നോക്കി നീ ഇങ്ങനെ കരയുന്നെ??

അനു: അത്...... അത് എന്റെ പോയ നാല് വിരളുകളിലും നല്ല നഖം ഉണ്ടായിരുന്നു. അമ്മേം ചേച്ചിയും എപ്പളും പറയും വെട്ടി കളയാൻ. പക്ഷെ ഞാൻ കേക്കില്ല. എന്റെ അഹങ്കാരം ആയിരുന്നു. ക്ലാസ്സിലും first ഞാനാ. ആ വിരലുകൾ ഇപ്പൊ..

അവൾ അതും പറഞ്ഞ് കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണിര് തുടച്ചു കളഞ്ഞു.

കാർത്തി: ദേ വീണ്ടും. എന്താ പെണ്ണെ നീ ഇങ്ങനെ?? നീ ഇങ്ങനെ കരഞ്ഞാൽ നിനക്ക് നക്ഷ്ടപ്പെട്ടത് ഒക്കെ തിരിച്ച് കിട്ടുവോ?? വെറുതെ കുറെ കണ്ണിര് വേസ്റ്റ് ആക്കാൻ. രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നിന്റെ ഈ മുഖത്തിലെ ആകെയുള്ള കെട്ടുംകൂടെ അവര് അഴിച്ച് കളയും. പിന്നെ എന്റെ അനു പഴയ അനു ആവും.

അനു: എല്ലാ അർഥത്തിലും എനിക്ക് പഴയ അനു ആകാൻ പറ്റില്ല കാർത്തി.

കാർത്തി: അതെന്താ പറ്റാത്തെ??

അനു: എന്റെ മുഖം, എന്റെ കൈ........

കാർത്തി: മുഖവും കൈയുമൊക്കെ അവിടെ നിക്കട്ടെ. പഴയത് പോലെ നിനക്ക് എന്നെ സ്നേഹിക്കാൻ

💬 Comments

View all comments