Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എഴുതി കൊടുത്തു.
കാർത്തി: ശെരി സാർ thanku.
Si: നിങ്ങളെ പോലെയുള്ള ഫ്രണ്ട്സാ ആ കുട്ടിക്ക് കിട്ടിയ പുണ്യം.
അതിന് അവൻ ഒന്ന് ചിരിച്ചു. അവർ അപ്പൊ തന്നെ ഹോസ്പിറ്റലിന് പുറത്തേക്ക് പോയി.
ഹരി എന്ന ക്രൂരനെ എങ്ങനെ വകവരുത്തം എന്ന് ആലോചിച്ച് പതിയെ അവൻ നിദ്രയിലേക്കാണ്ടു.
പിറ്റേ ദിവസം രാവിലെ തന്നെ അനുവിനെ വാർഡിലേക്ക് മാറ്റി. അവളുടെ എല്ലാ കാര്യവും നോക്കിയത് കാർത്തി തന്നെയാണ്. രാവിലെയുള്ള പൊടിയരി കഞ്ഞി നിർബന്ധിച്ച് അവളെ മുഴുവൻ അവൻ കുടിപ്പിച്ചു, മരുന്നും കൊടുത്തു. ഇപ്പോഴും മുഖത്തെ കേട്ട് അഴിച്ചിട്ടില്ല. കൈയിലെ കേട്ട് അഴിച്ചു. നാല് വിരലുകൾ ഇല്ല എന്ന കുറവേയുള്ളു. ഇപ്പൊ പഴയത് പോലെ വേദന ഇല്ല. അവൾ ഇടക്കിടക്ക് അവളുടെ കൈയിലേക്ക് നോക്കും പിന്നെ ശബ്‌ദം പുറത്തു വരാത്ത രീതിയിൽ കരയും. പല തവണയായി അവൻ ഇതു കാണുകയും അവളെ തന്റെ നെഞ്ചോട് ചേർത്ത് അശ്വസിപ്പിക്കുകയും ചെയ്യും. ഇപ്പൊ എല്ലാ അർഥത്തിലും അനു കാർത്തിയുടെയായി മാറി കഴിഞ്ഞു.
കാർത്തി: അനു കഴിക്കാൻ വല്ലതും വേണോ??
അനു: ഒന്ന് പോയെ കാർത്തി. ഇപ്പളല്ലേ എന്നെ കൊണ്ട് നീ ഈ രണ്ട് ഓറഞ്ചും കഴിപ്പിച്ചേ?? അത് കഴിച്ച് 5 min ആയില്ല അതിനുമുന്നേ ചോദിക്കുവാ വല്ലതും വേണോന്ന്. ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേടാ.
അതിന് അവൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവൻ ജീവന് തുല്യം സ്നേഹിച്ചയാൾക്ക് കൊടുത്ത വാക്ക് ഓർത്തു.
"ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട് പാറു. നിന്നെ ഞാൻ എങ്ങനെ സ്നേഹിച്ചോ അതുപോലെ നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നില്ലേ ആ വാക്ക് പാലിച്ച് ഞാൻ അനുവിനെയും സ്നേഹിക്കുന്നു. സ്നേഹിച്ച് സ്നേഹിച്ച് അവളെ ഞാൻ വീർപ്പ് മുട്ടിക്കുന്നു."
അനു: എന്താ കാർത്തി ആലോചിക്കുന്നെ??
അനുവിന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
കാർത്തി: ഏയ് ഒന്നുമില്ല ടി.
അനു: കാർത്തി
കാർത്തി: mm
അനു: എനിക്കിപ്പോ സങ്കടെ ഇല്ല. ചെറിയൊരു വേദനയുണ്ട്. മനസിനല്ല ശരീരത്തിന്. അത് കുറെ കഴിയുമ്പോ മാറുവായിരിക്കും അല്ലേടാ??"
കാർത്തി: mm എല്ലാം പെട്ടന്ന് നേരയവും അനു. നിന്റെ സ്ഥാനത്ത് വേറെയാരെങ്കിലും
💬 Comments
View all comments