Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എന്താ കാര്യം??"
"നീ ഇനി എപ്പൊ ഹോസ്റ്റലിലേക്ക് വരും??"
"മറ്റന്നാൾ വരും."
"Mm."
"നീ കാര്യം പറ മലരേ മനുഷ്യനെ പേടിപ്പിക്കാതെ."
"അത് നമ്മട അനുവിന് ചെറിയൊരു ആക്‌സിഡന്റ്."
"ഏഹ് എന്താടാ ഈ പറയണേ??"
"സത്യമാടാ. അഞ്‌ജലിയാ എന്നെ വിളിച്ച് കാര്യം പറഞ്ഞെ."
"എന്താ ഉണ്ടായേ??"
അവൻ നടന്നതെല്ലാം മനുവിനോട് പറഞ്ഞു.
"എടാ പട്ടി*#*#*# ഇത്രയൊക്കെ ആയിട്ടും ഇപ്പോളാണോടാ വിളിക്കുന്നെ??"
"എടാ അളിയാ വിട്ടുകാരോടൊത്ത് ഒഴിവ് ദിവസം ആഘോഷിക്കാൻ പോയ നിന്നോട് ഞാനിത് എങ്ങനെ പറയൂട??"
"വാ കൊണ്ട് പറയണം പൂറ."
"അളിയാ ഇപ്പൊ പേടിക്കാനൊന്നും ഇല്ല. നാളെ വാർഡിലേക്ക് മാറ്റും."
"എന്നാലും നീ എന്നോട് ഒരു വാക്ക്......"
"ഞാൻ പറഞ്ഞില്ലേ അളിയാ."
"Mm ഞാനിപ്പോ തന്നെ അങ്ങോട്ട് വരാം."
"എടാ വേണ്ടടാ. നീ മറ്റന്നാൾ വന്ന മതി."
"നീ മിണ്ടരുത്. ഇനി നിനക്ക് voice ഇല്ല. ഞാൻ വരുവാ."
കാർത്തി എന്തെങ്കിലും പറയുന്നതിന് മുൻപ് മനു call കട്ടാക്കി. അപ്പോഴേക്കും മൊഴിയെടുക്കാൻ പോയ പോലീസുകാർ കാർത്തിയുടെ അടുത്ത് വന്നു.
Si: സാധാരണ വാർഡിലേക്ക് മാറ്റിയതിന് ശേഷമേ മൊഴിയെടുക്കാറുള്ളു. പക്ഷെ എന്തോ ആ കുട്ടിക്ക് ബോധം വന്നൂന്ന് ഡോക്ടർ വിളിച്ച് പറഞ്ഞപ്പോഴേ ഞാൻ ഇവരേം കൂട്ടി ഇങ്ങു വന്നു. എനിക്കും ഉണ്ടേ ഇതേ പ്രായത്തിൽ രണ്ടെണ്ണം.
Si യുടെ വാക്കുകളിൽ ഒരു അച്ഛന്റെ സ്നേഹം കാർത്തിക്ക് മനസിലായി.
Si: ആ കുട്ടി ഇത് ചെയ്തത് ആരാണെന്ന് മാത്രം പറയുന്നില്ല. കാർത്തിക്ക് ആരെയെങ്കിലും സംശയം??
കാർത്തി: ഇല്ല സാർ. അങ്ങനെ സംശയിക്കാൻ മാത്രം ആരുമില്ല.
Si: ARE YOU SURE??
കാർത്തി: yes സാർ.
Si: mm ഓക്കേ ആ കുട്ടിയുടെ വിട്ടുകാരെ അറിയിച്ചോ??
കാർത്തി: ഇല്ല സാർ. അവൾക്ക് ആകെയുള്ളത് അമ്മയും ഗർഭിണിയായ ചേച്ചിയും മാത്രമാ. ഈ അവസ്ഥയില് അവരോട് ഇതൊക്കെ പറഞ്ഞാൽ?? വാർഡിലേക്ക് മാറ്റിട്ട് പറയാമെന്നു വിചാരിച്ചു.
Si: mm അത് തന്നെയാ നല്ലത്. പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം. ഇതാ ഇതാണ് എന്റെ നമ്പർ.
Si അതും പറഞ്ഞ് ഒരു പേപ്പറിൽ അയാളുടെ നമ്പർ
💬 Comments
View all comments