Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
കണ്ടില്ലല്ലോ??
കാർത്തി: അവള് വന്നോളും. ഒന്നുമില്ലെങ്കിലും അനിയത്തിയുടെ നിച്ഛയം അവൾ ഇല്ലാണ്ട് നടന്നതല്ലേ?? അതിന്റെ ദേഷ്യത്തിൽ ആയിരിക്കും വിട്ടുകാര്. നിന്റെ അവസ്ഥ അവർക്ക് അറിയില്ലല്ലോ. എല്ലാം പറഞ്ഞ് മനസിലാക്കണ്ടേ അവരെ. എന്താ ഇപ്പൊ അവളെക്കാണൻ ഒരു കൊതി?? നിനക്ക് ഞാൻ പോരെ??
അനു: എനിക്ക് നീ മാത്രം മതി. എന്നാലും ഞാൻ കാരണമല്ലേ അവൾക്ക് നിച്ഛയത്തിൽ പങ്കെടുക്കാൻ പറ്റാത്തത്??
കാർത്തി: ഓഹ് പിന്നെ നീ അത് വിട് പെണ്ണെ.
അപ്പോളാണ് ഡോക്ടർ അകത്തേക്ക് വന്നത്. ഡോക്ടർ വരുന്നത് കണ്ടതും കാർത്തി എഴുന്നേറ്റു.
ഡോക്ടർ: ഇരിക്കേടോ.
കാർത്തി: വേണ്ട ഡോക്ടർ.
ഡോക്ടർ അനുവിനെ പരിശോധിച്ചു. എന്നിട്ട് അവരോടായി പറഞ്ഞു
ഡോക്ടർ: പ്രതേകിച്ചു കുഴപ്പം ഒന്നുമില്ല. ഒരു ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് മുഖത്തിലെ കെട്ടും കൂടെ നമ്മുക്ക് അഴിക്കാം. അന്ന് തന്നെ ഡിസ്സ്ചാർജും തരാം. വീട്ടിൽ ചെന്നാലും നന്നായി rest എടുക്കണം. നിങ്ങൾ ഇപ്പൊ എന്താ ചെയ്യുന്നേ??
കാർത്തി: ഞങ്ങള് പഠിക്കുവാ.
ഡോക്ടർ: ഓക്കേ. എക്സാം ഓക്കേ കഴിഞ്ഞോ??
കാർത്തി: ഇല്ല ഒരു മാസം കൂടി കഴിഞ്ഞാൽ എക്സാം ആണ്.
ഡോക്ടർ: എന്തായാലും ഈ കണ്ടീഷനിൽ കുട്ടിക്ക് എക്സാം എഴുതാൻ പറ്റില്ല. പേടിക്കണ്ട. എക്സാം അടുത്ത തവണയും എഴുതാലോ?? എന്നാ ശെരി മരുന്ന് സമയാസമയം കഴിക്കണം കേട്ടോ??
അനു: mm
ഡോക്ടർ: പിന്നെ താൻ ഒന്ന് വന്നേ.
ഡോക്ടർ കാർത്തിയുടെ തോളിൽ കൈയിട്ട് മാറി നിന്നു. എന്നിട്ട് ചോദിച്ചു.
ഡോക്ടർ: ഈ കുട്ടിക്ക് ബന്ധുക്കൾ ആരുമില്ലേ??
കാർത്തി: ഉണ്ട് ഡോക്ടർ. എന്താ ഡോക്ടർ??
ഡോക്ടർ: അല്ല ഇതുവരെയും ആരേം കണ്ടില്ല. അതുകൊണ്ട് ചോദിച്ചതാ.
കാർത്തി: അവർക്ക് വരാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല ഡോക്ടർ അതാ. വാർഡിലേക്ക് മാറ്റിട്ട് വിളിക്കാന്നു വിചാരിച്ചു.
ഡോക്ടർ: ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ഇപ്പോ ആ കുട്ടിക്ക് വേണ്ടത് മരുന്നിനോടൊപ്പം അച്ഛന്റെയും അമ്മയുടെയുമൊക്കെ സ്നേഹമാണ്. എത്രയും വേഗം അറിയിക്കാൻ നോക്ക്.
അതും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി. അവൻ തിരികെ അനുവിന്റെ അടുത്തേക്ക് വന്നു.
അനു: എന്താ കാർത്തി ഡോക്ടർ ചോദിച്ചേ??
കാർത്തി: നിന്റെ വിട്ടുകാരെ അറിയിച്ചോന്ന്
💬 Comments
View all comments