0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1508

ചോദിച്ചതാ. നിന്റെ അമ്മയുടെ നമ്പർ താ ഞാൻ വിളിച്ച് അറിയിക്കാം.

അനു: എനിക്ക് അവരെ കാണാൻ തോന്നുവാ കാർത്തി. പക്ഷെ എന്റെ അവസ്ഥ അവരറിഞ്ഞാൽ?? സഹിക്കാൻ പറ്റില്ലെടാ അവർക്ക്.

കാർത്തി: എന്ന് പറഞ്ഞാൽ എങ്ങനെയാ അനു. എപ്പളായാലും അവര് അറിയേണ്ടത് അല്ലെ?? സ്വന്തം മോളുടെ ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പൊ ദേ വാർഡിലേക്കും മാറ്റി. എന്നിട്ടും വിട്ടുകാരെ അറിയിച്ചില്ലെന്ന് പറഞ്ഞാൽ?? എവിടെയെങ്കിലും നടക്കുന്ന കാര്യമാണോടി ഇത്??

അനു: എന്നാലും കാർത്തി.....

കാർത്തി: ഒരേന്നാലും ഇല്ല. അവരിത് അറിഞ്ഞാൽ ഒരുപാട് കരയും. അത് കാണാൻ നിനക്ക് പറ്റില്ല. ഇത് ഇപ്പളെ വിളിച്ച് പറഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ എല്ലാം ശെരിയാവും. ഇനിയും വൈകിപ്പിച്ചാൽ അത് പിന്നെയും പാടവും. അതുകൊണ്ടാ പറയണേ നീ നമ്പർ ഇങ്ങു താ.

അനു: ചേച്ചിയുടെ നമ്പർ തരാം.

കാർത്തി: അമ്മയെ വിളിച്ച് അറിയിക്കുന്നതല്ലേ നല്ലത്??

അനു: അത് വേണ്ട കാർത്തി. അമ്മക്ക് നെഞ്ച് വേദനയൊക്കെ ഉള്ളതാ. ഈ കാര്യം അറിഞ്ഞാൽ ചിലപ്പോ എന്റെ അമ്മക്ക് എന്തേലും പറ്റിയാലോ.?? വേണ്ട കാർത്തി. ചേച്ചിയെ വിളിച്ചാൽ മതി.

കാർത്തി: mm എന്ന നമ്പർ താ

അവൾ നമ്പർ പറഞ്ഞു കൊടുത്തു.

അനു: കാർത്തി, ഇപ്പൊ വിളിക്കണ്ട ടാ.

കാർത്തി: പിന്നെ എപ്പോ വിളിക്കനാ??

അനു: അത് അഞ്ജലി കൂടെ വന്നിട്ട് പോരെ?? അതാവുമ്പോ അവള് അവരെ സമാധാനിപ്പിച്ചോളും.

കാർത്തി: mm

പിന്നിൽ ആരുടെയോ കാൽ പെരുമാറ്റം കെട്ടാണ് കാർത്തി തിരിഞ്ഞ് നോക്കിയത്. അവിടെ നിന്ന ആളെ കണ്ട് കാർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. മനുവായിരുന്നു അത്. കാർത്തി അവന്റെ അടുത്തേക്ക് പോയി. എന്നിട്ട് ചിരിച്ചോണ്ട് അവനെ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിച്ച് മാറിയതും കാർത്തിയുടെ ചെവിട് പൊട്ടുന്ന രീതിയില് അടിയായിരുന്നു മനു. അത് കണ്ട് ഞെട്ടി ഇരിക്കുവായിരുന്നു അനു. പക്ഷെ കാർത്തിക്ക് ഇതൊക്കെ എന്ത് എന്ന രീതിയില് നിക്കുന്നു. അടി കിട്ടിയ കവിളിൽ തടവി കൊണ്ട് അവൻ ചിരിച്ചു.

മനു: നീ ചിരിക്കരുത് മലരേ.

കാർത്തി: അളിയാ നിന്റെ പിണക്കം ഇത് വരെ മാറിലെ?? ഞാൻ കരുതി എനിക്ക് ഒന്ന്

💬 Comments

View all comments