Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പൊട്ടിക്കുമ്പോ നിന്റെ എല്ലാ പിണക്കോം തിരുമെന്ന്.
മനു: നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ട്. ഒരടി കൊണ്ടൊന്നും എന്റെ തരിപ്പ് മാറോന്ന് തോന്നുന്നില്ല.
കാർത്തി: എത്ര വേണോ തന്നോ. ഞാൻ കൊണ്ടോളാം.
മനു: നീ മാറിക്കെ എനിക്ക് കാണേണ്ടത് നിന്നെയല്ല അവളെയാ.
അവൻ അതും പറഞ്ഞ് അനുവിന്റെ അടുത്തേക്ക് നടന്നു. അവിടെ കിടന്നിരുന്ന ചെയറിൽ അവനിരുന്നു.
മനു: ഇപ്പൊ എങ്ങനെയുണ്ട് ടി??
അനു: ഏയ് ഇപ്പൊ കുഴപ്പം ഒന്നുമില്ലടാ.
മനു: കണ്ടാലും പറയും ഒരു കുഴപ്പോം ഇല്ലെന്ന്.
അപ്പോഴാണ് അവൻ അവളുടെ കൈ ശ്രദ്ധിക്കുന്നെ.
മനു: ഈശ്വര, എന്താടി ഇത്??
അവൻ അത് പറഞ്ഞപ്പോ അതിന് മറുപടി എന്നോണം അവളുടെ കണ്ണും നനഞ്ഞു.
കാർത്തി: എന്റെ പൊന്ന് അളിയാ ഇത്രയും നേരോം അതും നോക്കി കരച്ചിലായിരുന്നു ഇനി നീ കൂടെ വന്ന് അവളെ കരയിപ്പിക്കല്ലേ.
മനു: അളിയോ ഒന്നിങ്ങ് വന്നേ ചോദിക്കട്ടെ.
അവൻ അതും പറഞ്ഞ് കാർത്തിയേം വിളിച്ച് വാർഡിന് പുറത്തേക്കിറങ്ങി.
കാർത്തി: എന്താ അളിയാ??
മനു: അല്ല എവിടെയോ എന്തോ തകരാറ് പോലെ.
കാർത്തി: നിന്റെ തലക്കായിരിക്കും.
മനു: അഹ് എന്റെ തലക്ക് തന്നെയാ മലരേ. എനിക്കൊന്നും മനസിലാവുന്നില്ല എന്നാ നിന്റെ വിചാരം.
കാർത്തി: നീ എന്ത് തേങ്ങയാട ഈ പറയണേ??
മനു:ടാ മലരേ hospital ആയി പോയി. ഇല്ലായിരുന്നെങ്കിൽ എന്റെ വായിലിരിക്കുന്ന മൊത്തം കെട്ടേനെ നീ. ഇനിയും നിനക്ക് മനസിലായില്ലേ??
കാർത്തി: ഇല്ല.
മനു: കോപ്പ്. ഇതിനുമുൻപ് നിനക്ക് അനുവിന്റെ പേര് കേക്കുന്നത്തെ ഇഷ്ട്ടമല്ലായിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി?? അവൾക്ക് ഇങ്ങനെയൊക്കെ ഉണ്ടായപ്പോ നിനക്ക് അവളോട് പ്രേമം തോന്നിയോ??
കാർത്തി: mm. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നൊരാൾക്ക് ഒരു വാക്ക് കൊടുത്തു. അനുവിനെ സ്നേഹിക്കാമെന്ന്, പൊന്ന് പോലെ നോക്കാമെന്ന്. ഇനിയവള് കരയില്ല. ഇനിയവൾക്കെന്നും സന്തോഷം മാത്രായിരിക്കും.
മനു: അളിയാ??
കാർത്തി: അറിയാം, വിശ്വാസം വരുന്നില്ലെന്ന്. നിനക്കെന്നല്ല ആർക്കും വിശ്വാസം വരില്ല. ഇന്നലെ വരെ ഞാൻ എങ്ങനെയായിരുന്നെന്ന് അറിയില്ല. പക്ഷെ ഇന്ന് മുതൽ ഞാൻ ജീവിക്കുന്നത് അവൾക്ക് വേണ്ടി മാത്രമായിരിക്കും ഒരു പുതിയ കാർത്തിയായി.
അവൻ അത് പറഞ്ഞ് തീർന്നതും
💬 Comments
View all comments