0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 3.9K

പോയെ കാർത്തി. ഇപ്പളല്ലേ എന്നെ കൊണ്ട് നീ ഈ രണ്ട് ഓറഞ്ചും കഴിപ്പിച്ചേ?? അത് കഴിച്ച് 5 min ആയില്ല അതിനുമുന്നേ ചോദിക്കുവാ വല്ലതും വേണോന്ന്. ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേടാ.

അതിന് അവൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവൻ ജീവന് തുല്യം സ്നേഹിച്ചയാൾക്ക് കൊടുത്ത വാക്ക് ഓർത്തു.

"ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട് പാറു. നിന്നെ ഞാൻ എങ്ങനെ സ്നേഹിച്ചോ അതുപോലെ നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നില്ലേ ആ വാക്ക് പാലിച്ച് ഞാൻ അനുവിനെയും സ്നേഹിക്കുന്നു. സ്നേഹിച്ച് സ്നേഹിച്ച് അവളെ ഞാൻ വീർപ്പ് മുട്ടിക്കുന്നു."

അനു: എന്താ കാർത്തി ആലോചിക്കുന്നെ??

അനുവിന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

കാർത്തി: ഏയ്‌ ഒന്നുമില്ല ടി.

അനു: കാർത്തി

കാർത്തി: mm

അനു: എനിക്കിപ്പോ സങ്കടെ ഇല്ല. ചെറിയൊരു വേദനയുണ്ട്. മനസിനല്ല ശരീരത്തിന്. അത് കുറെ കഴിയുമ്പോ മാറുവായിരിക്കും അല്ലേടാ??"

കാർത്തി: mm എല്ലാം പെട്ടന്ന് നേരയവും അനു. നിന്റെ സ്ഥാനത്ത് വേറെയാരെങ്കിലും ആയിരുന്നുന്നെങ്കിൽ ഇപ്പോഴും കണ്ണ് പോലും തുറക്കില്ലായിരുന്നു. പക്ഷെ നീ ഇപ്പോഴും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്ന രീതിയിലാ സംസാരൊക്കെ.

അനു: എനിക്കും അതിശയാ കാർത്തി. എന്റെ മുഖത്തിന് നേരെ അവൻ ആസിഡ് വിത്തിയപ്പോ എനിക്കെന്തോ മുഖമൊക്കെ പൊള്ളുന്ന പോലെ തോന്നി. എന്റെ മുഖം തന്നെ ഊരി പോകുന്ന പോലെ. ഞാൻ നിലത്തേക്ക് വീണ് പോയി. അവിടെ കിടന്ന് മുഖവും പൊത്തി പിടിച്ച് ഞാൻ അലറി. പിന്നെ ഒരു മാമൻ എന്നെ എടുക്കുന്നതും ഓട്ടോക്കുള്ളിൽ കേറ്റുന്നതും അവിടെന്ന് ഇവിടെ എത്തിയതും എല്ലാം ഒരു മിന്നായം പോലെ കണ്ടു

💬 Comments

View all comments