Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഞാൻ. അവസാനമായിട്ട് കണ്ണ് അടഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി ഒരിക്കലും തുറക്കില്ലെന്ന്. പക്ഷെ ഞാൻ കണ്ണ് തുറന്നു. എന്റെ മുഖത്ത് ആസിഡ് വിത്തിന്ന് എനിക്ക് തോന്നുന്നേ ഇല്ല. ദേ ഈ കേട്ട് ഒരു ബുന്ധിമുട്ട് അഹ്. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല.
കാർത്തി: വേറെ ഒരു പ്രശ്നവും ഇല്ലേ??
അനു: ഇല്ല.
കാർത്തി: അപ്പൊ പിന്നെ എന്തിനാ ഇടക്കിടക്ക് ആ കൈയിൽ നോക്കി നീ ഇങ്ങനെ കരയുന്നെ??
അനു: അത്...... അത് എന്റെ പോയ നാല് വിരളുകളിലും നല്ല നഖം ഉണ്ടായിരുന്നു. അമ്മേം ചേച്ചിയും എപ്പളും പറയും വെട്ടി കളയാൻ. പക്ഷെ ഞാൻ കേക്കില്ല. എന്റെ അഹങ്കാരം ആയിരുന്നു. ക്ലാസ്സിലും first ഞാനാ. ആ വിരലുകൾ ഇപ്പൊ..
അവൾ അതും പറഞ്ഞ് കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണിര് തുടച്ചു കളഞ്ഞു.
കാർത്തി: ദേ വീണ്ടും. എന്താ പെണ്ണെ നീ ഇങ്ങനെ?? നീ ഇങ്ങനെ കരഞ്ഞാൽ നിനക്ക് നക്ഷ്ടപ്പെട്ടത് ഒക്കെ തിരിച്ച് കിട്ടുവോ?? വെറുതെ കുറെ കണ്ണിര് വേസ്റ്റ് ആക്കാൻ. രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നിന്റെ ഈ മുഖത്തിലെ ആകെയുള്ള കെട്ടുംകൂടെ അവര് അഴിച്ച് കളയും. പിന്നെ എന്റെ അനു പഴയ അനു ആവും.
അനു: എല്ലാ അർഥത്തിലും എനിക്ക് പഴയ അനു ആകാൻ പറ്റില്ല കാർത്തി.
കാർത്തി: അതെന്താ പറ്റാത്തെ??
അനു: എന്റെ മുഖം, എന്റെ കൈ........
കാർത്തി: മുഖവും കൈയുമൊക്കെ അവിടെ നിക്കട്ടെ. പഴയത് പോലെ നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുവോ??
അനു: ഈ ചോദ്യം ഞാനല്ലേ കാർത്തി അങ്ങോട്ട് ചോദിക്കണ്ടേ?? ഞാൻ നിന്നോട്
💬 Comments
View all comments