0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1513

കൂടെ ആയപ്പോ കാർത്തിയിക്ക് ദേഷ്യം ഇരച്ചു കേറി. അവൻ രണ്ടും കല്പ്പിച്ച് അവന് നേരെ നടക്കാനൊരുങ്ങി.

പക്ഷെ അവന്റെ കൈയിൽ ആരോ പിടിച്ചുവച്ചു. അവൻ തിരിഞ്ഞ് നോക്കി മനുവായിരുന്നു അത്.

"ഇപ്പോ വേണ്ട. class കഴിയുമ്പോ അവൻ വലിക്കാൻ ഗ്രൗണ്ടിൽ പോവും അപ്പൊ കൊടയം."

അവൻ കാർത്തി കേൾക്കെ രീതിയിൽ പറഞ്ഞു. പക്ഷെ അതിലൊന്നും അവൻ അടങ്ങിയില്ല. അവൻ മനുവിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു. അപ്പൊഴേക്കും വിവരം അറിഞ്ഞ് prinsipal അങ്ങോട്ടേക്ക് എത്തി. എല്ലാവരെയും പറഞ്ഞ് വിട്ടു. അരവിന്ദ് എന്നാ പണച്ചാക്കിന്റെ വലയിൽ വീഴാത്ത ഒരേയൊരു ആളാണ് ഈ prinsipal.
ഗൗരി കരഞ്ഞു തളർന്ന പാറുവിനേം താങ്ങി ക്ലാസ്സിലേക്ക് നടന്നു.

"നീ രക്ഷപെട്ടുന്ന് വിചാരിക്കണ്ട ടി പു#*** മോളെ നിന്നെ ഞാൻ എടുക്കും ഇന്നോ നാളെയോ. ഒരുങ്ങി ഇരുന്നോ നീ."

ഇത്രയും പറഞ്ഞ് അരവിന്ദും കൂട്ടരും അവരുടെ ക്ലാസ്സിലേക്കും പോയി. മിക്ക ക്ലാസ്സുകളിലെയും ചർച്ച വിഷയം ഈ കാര്യം ആയിരുന്നു. കാർത്തിയും മനുവും തിരികെ ക്ലാസ്സിലേക്ക് വന്നു. ബെഞ്ചിൽ തല വച്ച് കരയുന്ന പാറു. അവളെ അശ്വസിപ്പിക്കാൻ എന്നോണം അവളുടെ അടുത്തിരുന്ന് മുടിയിഴകളിൽ തലോടുന്ന ഗൗരി. അന്നത്തെ അവസാന പിരീഡ് കഴിഞ്ഞപ്പോ മാത്രമാണ് അവൾ എഴുന്നേറ്റത്. ആർക്കും മുഖം കൊടുക്കാതെ അവൾ വേഗം പുറത്തേക്ക് നടന്നു. പിന്നാലെ ഗൗരിയും. അവളെ വിളിക്കണം എന്നുണ്ടായിരുന്നു അവന്. പക്ഷെ വാശിയായിരുന്നു തന്റെ പെണ്ണിനെ തൊട്ട അവന്റെ കൈയോടിക്കണ്ട് അവളെ കാണുക പോലും ചെയ്യില്ല എന്ന വാശി.

"അളിയാ എന്റെ പെങ്ങളെ തൊട്ട അവന് നല്ലയൊരു പണി തന്നെ വായിൽ കൊടുക്കണം."

"നീ തടഞ്ഞോണ്ട ഇല്ലായിരുന്നേ ആ പന്നിട മോനെ അവിടിട്ട് ചവിട്ടി കൂട്ടിയേനെ ഞാൻ. പട്ടി."

"അളിയാ ഞാൻ നിന്നെ തടഞ്ഞത് അവിടെ വച്ചൊരു സീൻ വേണ്ടന്ന് വച്ചിട്ട. ഇനി അതിന്റെ പേരില് പത്ത് ദിവസം വീട്ടിൽ ഇരിക്കാനും പറഞ്ഞ് ആ principal എഴുതി തരും. അത് വേണ്ടന്ന് വച്ചിട്ടാ."

"ടാ മനു എല്ലാവരും പോയി. ഇന്നത്തോടെ അവന്റെ അവസാന വലിയാ. ഇനി വലിക്കാൻ അവന്റെ കൈ പൊങ്ങില്ല."

"അളിയാ കാർത്തി

💬 Comments

View all comments