0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1514

വാടാ. ഇന്നാ പന്നിയെ പിഴിയണം."

അവരുടെ രണ്ടുപേരുടെ ഉള്ളിലും അവനോടുള്ള ദേഷ്യം അലയടിച്ചു. അവർ നേരെ ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങി. കുട്ടികൾ എല്ലാം പോയാലും സാറുമാര് പോയിക്കഴിയുമ്പോ അഞ്ചോ ആറോ മണിയാകും. അവര് ആരുടെയും കണ്ണിൽ പെടാതെ ഗ്രൗണ്ടിന്റെ അകത്തേക്ക് കേറി.ചുറ്റിനും ഒന്ന് കണ്ണോടിച്ചു. അവിടെ ഒരു തേക്കിന്റെ മരം. അതിന് താഴെ ഇരുന്ന് വലിക്കുന്ന അവനും അവന്റെ രണ്ട് കൂട്ടുകാരും. ഗ്രൗണ്ട് മുഴുവൻ ആൾ ഇല്ലെങ്കിലും ഒന്ന് രണ്ട് ഭാഗത്തായി കുറച്ച് പേര് നിന്ന് കളിക്കുന്നുണ്ട്.

"അളിയാ അപ്പൊ എങ്ങനെയാ??"

"തല എനിക്ക് വാല് രണ്ടും നിനക്ക്."

"വാലെന്തിനാ എനിക്ക്??"

"തലയെ തൊടുമ്പോ വലടങ്ങി ഇറുക്കൂന്ന് നിനക്ക് തോന്നുന്നുണ്ടോ??"

"ഓഹ് അങ്ങനെ. അപ്പൊ പിന്നെ എങ്ങനാ തുടങ്ങുവല്ലേ??"

"പിന്ന അല്ല വാ അളിയാ."

അവര് രണ്ടുപേരും അനന്ദിനേം കൂട്ടരേം ലക്ഷ്യം വച്ച് നടന്നു.

"അളിയോ ആനന്ദേ അവന്മാര് നമ്മക്ക് നേരെയാണല്ലോ."

"ശെരിയാടാ."

"ഓഹ് ഈ രണ്ട് ഉണ്ണാക്കന്മാരെ ആണല്ലോ എനിക്ക് കൂട്ടുകാരായിട്ട് കിട്ടിയത്. നിങ്ങൾക്ക് മുഖത്തൂന്ന് ആ മീശ എടുത്ത് കളഞ്ഞൂടെ ടാ?? പാവം ജൂനിയർ പിള്ളേര് എന്തെങ്കിലും സംശയം ചോദിക്കാൻ വരുന്നതാവും. അത്രയേ ഉള്ളൂ.

"നീ പേടിക്കരുത് ആനന്ദേ ഞങ്ങൾ ഉണ്ട് എന്തിനും നിന്നോടൊപ്പം."

"പോടാ കോപ്പേ ഈ പീക്കിരികളെ പേടിക്കും ഞാനല്ല നിങ്ങൾ. എന്നെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ല. പാവം ജൂനിയർ പിള്ളേര് എന്തെങ്കിലും സംശയം ചോദിക്കാൻ വരുന്നതാവും. അത്രയേ ഉള്ളൂ.

കാർത്തിയും മനുവും വരുന്നത് കണ്ട അവര് പരസ്പരം പറഞ്ഞു. അപ്പോഴേക്കും അവര് അവിടെ എത്തിയിരുന്നു.

"അനന്ദേട്ടാ ഒരു സംശയം ഉണ്ട്."

കാർത്തി ഭയഭക്തി ബഹുമാനത്തോടെ അവനോട് ചോദിച്ചു.

"കണ്ടോടാ പൊട്ടന്മാരെ ഈ പാവങ്ങള് സംശയം ചോദിക്കാൻ വന്നതാ. ആട്ടെ എന്താ സംശയം??"

"ചേട്ടന് ഇടത് കൈകൊണ്ട് സികരെറ്റ് വലിക്കാൻ അറിയാവോ??"

"നല്ല സംശയം. എന്റെ വലത് കൈക്ക് ഒരു കുരുവുമില്ല. വലത് കൈക്ക് എന്തെങ്കിലും പറ്റിയല്ലല്ലേ ഞാൻ ഇടത് കൈ ഉപയോഗിക്കണ്ട കാര്യമുള്ളു."

"എന്നാ ഇനി മുതൽ ഇടത് കൈക്കൊണ്ട് വലിക്കാൻ തുടങ്ങിക്കോ"

"അതെന്താ മോനുസേ?? ഞാനെത് കൈക്കൊണ്ട് വലിക്കണമെന്ന് തീരുമാനിക്കേണ്ടത്

💬 Comments

View all comments