Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഞാനല്ലേ??"
അവന്റെ മറുപടി കേട്ട് കാർത്തിയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"എനിക്കിനി പറയാനുള്ളത് അനന്ദേട്ടനോടല്ല. അനന്ദേട്ടന്റെ കൂട്ടുകാരോടാ."
അവൻ അതും പറഞ്ഞ് അനന്ദിന്റെ കൂട്ടുകാരെ നോക്കി.
"ഞാനിപ്പോ നിങ്ങടെ കൂട്ടുകാരന്റെ കൈയോടിക്കാൻ പോവാ. ഇതില് നിന്റെയൊക്കെ ഒരു വിരൽ അനങ്ങിയാ നിന്റെയൊക്കെയും ഓടിക്കും. അതുക്കൊണ്ട് നിനക്കൊക്കെ പോണമെങ്കിൽ ഇപ്പോ പോവാം. അതല്ല അടി കാണണമെങ്കിൽ കാണാം. പക്ഷെ അനങ്ങരുത്.
"ടാ..........."
അവൻ പറഞ്ഞ് നിർത്തിയതും അനന്ദ് അവനെ ചവിട്ടി താഴെയിട്ടു. അവൻ നിലത്തൂന്ന് എഴുന്നേറ്റു. അവൻ എഴുന്നേറ്റത് കണ്ട അനന്ദിന്റെ കൂട്ടുകാർ അവന്റെ കൈ രണ്ടും കൂട്ടി പിടിച്ചുവച്ചു. കാർത്തി മനുവിനോട് കണ്ണ് കൊണ്ട് ആംഗ്യത്തിൽ എന്തോ കാണിച്ചു. അത് മനസിലാക്കിട്ടേന്നോണം അവൻ കാർത്തിയെ പിടിച്ചു വച്ചിരിക്കുന്നവരുടെ നേരെയോടി.
ഇത് കണ്ട ആനന്ദ് ഓടി വരുന്ന മനുവിനെ മുഷ്ടി ചുരുട്ടി ഇടിക്കാനൊങ്ങി. അതിൽ നിന്നും ഒഴിഞ്ഞു മാറി അവൻ അവർക്കു നേരെ കുതിച്ചു. അവർക്കടുത്ത് എത്തിയതും അതേ സ്പിഡിൽ തന്നെ അവൻ താഴെ നിന്ന് കുറച്ച് മണ്ണ് വാരി. കാർത്തി ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്. മണ്ണ് വാരിയ ഉടനെ അവൻ അവർക്കുനേരെ അത് വീശി. അത് മനസിലാക്കിയ കാർത്തി കണ്ണുകൾ അടച്ച് തല കുനിച്ചു നിന്നു. അവനെ പിടിച്ചിരുന്ന അനന്ദിന്റെ കൂട്ടുകാരുടെ കണ്ണുകളിൽ മണ്ണ് വീണു. പെട്ടന്നുള്ള മനുവിന്റെ ഇങ്ങനെയൊരു നീക്കം അവർ പ്രതീഷിച്ചിരുന്നില്ല. കാർത്തിയുടെ മേലുള്ള അവരുടെ പിടി അയഞ്ഞു. അവർ കണ്ണുകൾ തുക്കുന്നുണ്ട്.
"ടാ പന്നിടാ മക്കളെ..........."
അനന്ദ് അലറി കൊണ്ട് അവരുടെ നേരെ വന്നു.
"പറഞ്ഞത് ഓർമയുണ്ടല്ലോ., ഈ വരുന്ന തല എനിക്കാ. മറ്റേ രണ്ട് വാലും നീയെടുത്തോ."
അതും പറഞ്ഞ് കാർത്തി അവനെ ലക്ഷ്യം വച്ച് നിന്നു. അവൻ അടുത്തെത്തിയതും കാർത്തിയുടെ മുഖത്തിന് നേരെ മുഷ്ടി ചുരുട്ടി ഇടിച്ചു. പക്ഷെ ആ ഇടി ലക്ഷ്യം കണ്ടില്ല. ആ ഇടി കാർത്തി നിസാരമായി അവന്റെ കൈക്കുള്ളിൽ ആക്കി. THE FIGHT TIME IS ON അതും പറഞ്ഞ് അവന്റെ കൈ മേലോട്ട് തിരിച്ചു. വേദന എടുത്ത് അവൻ ഒന്നലറി. അവന്റെ കൈ വിട്ടിട്ട്
💬 Comments
View all comments