Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ചെയ്ത എല്ലാ കാര്യങ്ങൾക്കും അവൾ കൂട്ടു നിന്നു എന്ന് നീ വിചാരിച്ചു. പക്ഷെ അവൾക്ക് പറയാനുള്ളത് നീ കേട്ടോ?? അവൾക്ക് പറയാനുള്ളത് നീ കേട്ടിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ?? അളിയാ എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങൾ ഉണ്ട്. ആ രണ്ട് വശങ്ങളും നോക്കിയാൽ മാത്രമേ ആ കാര്യം ശെരിയാണോ തെറ്റാണോ എന്ന് മനസ്സിലാവൂ. നീ പക്ഷെ ഒരു വശം മാത്രേ നോക്കിയോള്ളൂ. അതാ ഇങ്ങനെയൊക്കെ സംഭവിച്ചേ.
കാർത്തി: എനിക്ക് മനസിലായി അളിയാ. എന്റെ തുമ്പി ഒരു തെറ്റും ചെയ്തിട്ടില്ല. അവളെ ഞാൻ മനസ്സിലാക്കിയില്ല. അവൾക്ക് പറയാനുള്ളത് ഞാൻ കേട്ടില്ല. എന്റെ തെറ്റാ. ഞാൻ കാരണാ എന്റെ തുമ്പിക്ക് ഈ അവസ്ഥ വന്നേ.
മനു: എല്ലാം വിധിയാ അളിയാ. നമ്മടെക്കെ ജീവിതത്തിൽ എന്താ നടക്കേണ്ടത് എന്ന് എഴുതി വച്ചിട്ടുണ്ട്. അത് പടിയെ എല്ലാം നടക്കൂ.
കാർത്തി: വിധി. ഒരിക്കൽ ഇതേ വിധിയെ ഇല്ലാന്ന് പറഞ്ഞവനാ ഞാൻ. ഇപ്പൊ അതേ വിധിയെ വിശ്വസിക്കുന്നു.
മനു: അളിയാ ഇനി ഒരു പുതിയ കാർത്തിയായി നീ മാറണം. ഒരു പുതിയ ജീവിതത്തിലേക്ക് കടക്കണം. അവിടെ നിന്റെ അനുവും തുമ്പിയും ഒക്കെയായി നീ സങ്കടം എന്താന്ന് അറിയാതെ സന്തോഷത്തോടെ ജീവിക്കണം. ഇതെല്ലാം ഒരു ദിവസം നിനക്ക് ഉണ്ടാവും അളിയാ.
കാർത്തി: ഇപ്പൊ എനിക്കും ഉണ്ടെടാ അങ്ങനെ ജീവിക്കാൻ ഒരാഗ്രഹം. Wait ചെയ്യുവാടാ ആ ഒരു ദിവസത്തിന് വേണ്ടി...............
2 ദിവസങ്ങൾക്ക് ശേഷം......
കാർത്തി: മോളെ തുമ്പി ഇതുടെ കഴിക്ക്.
തുമ്പി: വേണ്ട ഏട്ടാ ഇപ്പൊ തന്നെ വയർ ഫുൾ ആയി.
കാർത്തി: മരുന്ന് കഴിക്കാൻ ഉള്ളതല്ലേ മോളെ.
തുമ്പി: ഈ ഏട്ടൻ!!!
മനു: ആളിയോ.......
കാർത്തി: നീ എപ്പോ പോയതടാ കോപ്പേ??
മനു: അവിടെയിരിക്കുന്നത് എന്റെ മാമൻ ഒന്നുമല്ല, പെട്ടന്ന് കിട്ടാൻ. മുടിഞ്ഞ തിരക്കായിരുന്നു.
തുമ്പി: ഓഹ് ഒരു ചായ വാങ്ങാൻ പോയതിന് ഇത്രയും താമസം.
അപ്പോ ഉച്ചക്ക് ചോറ് വാങ്ങാൻ മനുവേട്ടനെ പറഞ്ഞ് വിട്ടാൽ രാത്രി ബ്രേക്ക്ഫാസ്റ്റും കൊണ്ടാവും വരുവാ.
മനു: ടി ടി കാന്താരി നിന്റെ തലയൊന്ന് പൊങ്ങിയപ്പോ നീയെന്നെ കളിയാക്കുവാ??
തുമ്പി: ഞാൻ
💬 Comments
View all comments