Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ചുമ്മാ പറഞ്ഞതല്ലേ മനുവേട്ടാ??
മനു: mm. എടാ അളിയാ ചായയും വാങ്ങി വന്നപ്പോ അനുവിനെ കാണാനൊന്ന് കേറി.
തുമ്പി: എന്നിട്ട്??
മനു: അവൾക്ക് നിന്നെ ഒന്ന് കാണാണോന്ന്.
കാർത്തി: എടാ ഇപ്പൊ ഞാൻ പോയാ??
മനു: നീ പോയാ ഇപ്പൊ എന്താ. ഒന്ന് പോയിട്ട് വാടാ.
കാർത്തി: എടാ തുമ്പി ഒറ്റക്കല്ലേ ഉള്ളൂ??
തുമ്പി: ഓഹ് അതോർത്ത് മോന് വിഷമിക്കണ്ട. എനിക്കിപ്പോ ഒരു കുഴപ്പോം ഇല്ലാട്ടോ.
കാർത്തി: അത് നിയാണോ പൊട്ടി തിരുമാനിക്കണേ മനു ഇവളെ ഒന്ന് നോക്കിക്കോ. ഞാൻ പോയി അനുനേ കണ്ടിട്ട് വരാം.
മനു: അത് നീ പറഞ്ഞിട്ട് വേണോ?? നീ പോയി അവളെ കണ്ടിട്ട് വാ.
അതുവരെ ഈ കാന്തരിയെ ഞാൻ നോക്കിക്കോളം.
അവൻ അനുവിന്റെ അടുത്തേക്ക് പോയി.
അനു: പോ ചേച്ചി കാർത്തി അങ്ങനെയൊന്നും ചെയ്യില്ല. അവര് മരിച്ചതിന്റെ കാരണം പത്രത്തിൽ ഉണ്ടായിരുന്നല്ലോ. പിന്നെന്താ??
അശ്വതി: മോളെ ചേച്ചി ചുമ്മാ പറഞ്ഞതാ. അവന് മോളേ അത്രക്ക് ഇഷ്ട്ടാ. മോൾക്ക് ഈ ഗതി വരുത്തിയത് ആരാണെന്ന് അവനറിയാം. ദേ ഇന്നലെ പത്രത്തിൽ അവരെല്ലാം മരിച്ചൂന്നും പറഞ്ഞ് വാർത്ത വന്നു. എല്ലാം കൂടി നോക്കിയപ്പോ ചേച്ചീടെ പൊട്ട ബുദ്ധിയിൽ തോന്നി കാർത്തിയായിരിക്കും അതിന്റെ പിന്നിലെന്ന്. മോള് ഇനി അത് മനസ്സിൽ വച്ചോണ്ട് ഇരിക്കണ്ട.
അപ്പോഴേക്കും കാർത്തി അങ്ങോട്ടേക്ക് എത്തി. കാർത്തിയെ കണ്ട് അനുവിന്റെയും ചേച്ചി അശ്വതിയുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കാർത്തിയെ കണ്ട് അശ്വതി ഇരുന്ന ചെയറിൽ
നിന്നും എഴുന്നേറ്റു.
കാർത്തി: ഏയ് വേണ്ട വേണ്ട ചേച്ചി ഇരുന്നോ.
അശ്വതി: അല്ല അത് കുഴപ്പം ഇല്ലെടാ. നീ ഇരുന്നോ.
കാർത്തി: അതേ ഞാനല്ലാട്ടോ പ്രെഗ്നന്റ്.
അവൻ അതും പറഞ്ഞ് അവളെ ബലമായി പിടിച്ച് ചെയറിൽ ഇരുത്തി. എന്നിട്ട് അവൻ ബെണ്ടിൽ ഒരു സൈഡിലായി ഇരുന്നു.
കാർത്തി: അമ്മ എവിടെ പോയി അനു??
അനു: അമ്മ വീട്ടിലേക്ക് പോയി ടാ. രണ്ട് ദിവസായില്ലേ വന്നിട്ട്. ഉറക്കവും ഇല്ല, കഴിക്കലും ഇല്ല. ഇന്നിപ്പോ ഞാനും ചേച്ചിയും കൂടെ ഒരുപാട് പറഞ്ഞാ വിട്ടേ.
കാർത്തി: എന്നിട്ട് ചേച്ചിയെന്താ പോവാത്തെ??
അശ്വതി:
💬 Comments
View all comments