Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അതെന്താ മോനെ ഞാനിവിടെ നിന്നാലൊരു കുഴപ്പം??
കാർത്തി: അയ്യോ ഒരു കുഴപ്പോം ഇല്ലേ. വെറുതെ പറഞ്ഞതാണേ. ഞാനതങ്ങു തിരിച്ചെടുത്തു. പോരെ.
അശ്വതി: അഹ്.
കാർത്തി: എന്താ അനു കാണണോന്ന് പറഞ്ഞേ??
അനു: എന്താ ബുദ്ധിമുട്ട് ആയോ??
കാർത്തി: എന്താടി എനിക്കെന്ത് ബുദ്ധിമുട്ട്??
അനു: അല്ല അനിയത്തിയെ കണ്ടപ്പോ എന്നെ മറന്നോന്ന് ഒരു സംശയം.
അശ്വതി: അനു എന്തൊക്കെയാടി ചോദിക്കണേ??
കാർത്തി: അനു., നിനക്ക് നിന്റെ ചേച്ചിയെ ഇഷ്ട്ടാണോ??
അനു: ഇഷ്ട്ടാണ്.
കാർത്തി: ചേച്ചിക്കോ??
അശ്വതി: എനിക്കിവള് ജീവനാ.
കാർത്തി: നിങ്ങളെ രണ്ടാളെയും പോലെയാ ഞാനും എന്റെ തുമ്പിയും. അവള് ജന്മം കൊണ്ട് എന്റെ അനിയത്തിയാ. പക്ഷെ കർമ്മം കൊണ്ട് അവളെനിക്ക് എന്റെ കുഞ്ഞുമോളാ. ഇപ്പൊ ഞാൻ ജീവിക്കുന്നത് അവൾക്കും കൂടെ വേണ്ടിയാ. ഒരു പക്ഷെ ഞാൻ അവളെ കണ്ടില്ലായിരുന്നുവെങ്കിൽ എനിക്ക് സ്നേഹിക്കാൻ നീ മാത്രേ കാണുവായിരുന്നുള്ളു. എന്നാ ഇപ്പൊ ഞാൻ അവളേം നിന്നേം ഒരുപോലെ സ്നേഹിക്കുന്നു.
അത്രയും പറഞ്ഞ് അവൻ കണ്ണിൽ നിന്നും ഉതിർന്ന് വീണ കണ്ണുനീർ തുടച്ചു കളഞ്ഞു.
അശ്വതി: ഓഹ് നീ എന്റെ കൊച്ചിനെ കരയിച്ചല്ലോ ടി??
അനു: കാർത്തി സോറി ടാ ഞാനറിയാതെ, എന്തൊക്കെയോ പറഞ്ഞു.
കാർത്തി: ഏയ് അതൊന്നും സാരമില്ലടോ. ഞാനിങ്ങനെയാ ചെറിയ വല്ലോ കാര്യവും മതി കരയാൻ. അത്രക്ക് ലോലഹൃദയന ഞാൻ.
അശ്വതി: mm അത് പിന്നെ ഞങ്ങൾക്ക് അറിയില്ലേ.
അനു: കാർത്തി ചേച്ചിക്കൊരു സംശയം.
കാർത്തി: ആഹാ എന്താ സംശയം??
അനു: ഇന്നലെ പത്രത്തിൽ വന്ന വാർത്ത ഇല്ലേ ഹരിയും കൂട്ടരും മരിച്ചൂന്നും പറഞ്ഞ്.
കാർത്തി: അഹ്
അനു: ചേച്ചി പറയുവാണെ അവര് മരിച്ചതിൽ കാർത്തിക്കും എന്തോ കൈയുണ്ടെന്ന്.
അത് കേട്ടപ്പോ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു.
കാർത്തി: ആണോ ചേച്ചി??
അശ്വതി: എടാ അത്.....പിന്നെ ഞാൻ
കാർത്തി: mm മതി മതി. എന്നാലും എന്റെ ചേച്ചി അവര് മരിച്ചതിന് കാരണം വെണ്ടക്ക പോലെ എഴുതിട്ടില്ലേ?? ഗൗരി വെടിവെച്ചു കൊന്നു. അതിന് ഈ പാവം എന്നെ സംശയിക്കുന്നത് എന്തിനാ??
അനു: അല്ല എന്തിനായിരിക്കും അവൾ അവരെ കൊന്നേ??
💬 Comments
View all comments