0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1540

ഇട്ടിരുന്നൊരു ചെയറിൽ ഇരിക്കുവായിരുന്നു അശ്വതി.

അശ്വതി: എന്താടാ എന്താ കാര്യം??

അവനെ കണ്ട പാടെ അവൾ തിരക്കി.

കാർത്തി: നിങ്ങൾ ഇവിടെ വന്നെന് ശേഷം എന്നെ കാണാണോന്ന് പറഞ്ഞപ്പോ എനിക്ക് ആദ്യം പേടിയായിരുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടുമോ എന്ന പേടി. പക്ഷെ നിങ്ങളെ കണ്ട് അടുത്തറിഞ്ഞപ്പോ എനിക്ക് കിട്ടിയത് ഒരു അമ്മയേം ചേച്ചിയേം അഹ്. എന്റെ എല്ലാ കാര്യവും അനു പറഞ്ഞിട്ടുണ്ട്. ഞാൻ സ്നേഹിച്ച പെണ്ണിനെ എന്റെ അമ്മയും അച്ഛനും ചേർന്ന് ഇല്ലാണ്ടാക്കിയതും അവരിപ്പോ ജയിലിലാണെന്നും ഒക്കേ.

അശ്വതി: അതെല്ലാം ഞങ്ങൾക്ക് അറിയാവുന്ന കാര്യം അല്ലെടാ?? എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞങ്ങളും നിന്നെ ഇഷ്ടപ്പെട്ടെ.

കാർത്തി: അറിയാം ചേച്ചി. അനു എന്റെ best ഫ്രണ്ട് ആയിരുന്നു.
എന്റെ കഥയെല്ലാം അറിഞ്ഞപ്പോ അവൾക്ക് എന്നോട് തോന്നിയൊരു ഇഷ്ട്ടം. ആ ഇഷ്ട്ടം അവൾ എന്നോട് വന്ന് പറഞ്ഞു. ആ ഒരു സംഭവത്തിന് ശേഷം എനിക്ക് അനുവിനെ കാണുന്നതെ വെറുപ്പായി. അവളെന്നെ എപ്പളും വിളിക്കും. അവളുടെ ഓരോ തവണയുള്ള വിളിയും എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. എന്നാൽ ഇന്ന് ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

അശ്വതി: അറിയാം ടാ. നിനക്കറിയോ ഞങ്ങള് ഈ ദൈവത്തിലും ജ്യോത്സ്യത്തിലും അമിതമായി വിശ്വസിക്കുന്നവരാ. ഞങ്ങള് മാസത്തിൽ ഒരിക്കലെങ്കിലും എല്ലാവരുടേം ജാതകം നോക്കും. ഇല്ലെങ്കിൽ പിന്നെ ഒരു സമാധാനോം ഉണ്ടാവില്ല. അങ്ങനെ ഒരു ദിവസം ഒരു കണിയാരെ വിളിച്ച് ഞങ്ങടെ എല്ലാരുടേം ജാതകം നോക്കി. അനുവിന്റെ ജാതകത്തിൽ 25 വയസ്സ് വരെ ആയുസ്സ് ഉണ്ടാവുള്ളൂന്ന് ആ കണിയര് പറഞ്ഞു. അന്ന് ഞങ്ങൾ ഒരുപാട് ഭയന്നു. പക്ഷെ അനുവിന് ഇതിലൊന്നും വല്യ പേടിയില്ല. ജാതകത്തിൽ ഉള്ളത് എല്ലാം അതേ പടി നടക്കണമെന്നില്ല. എന്നായിരുന്നു അവളുടെ വാദം. ഒരു വിധത്തിൽ ഞാനും അമ്മയും അത് വിശ്വസിച്ചു. എന്നാൽ അതിപ്പോ ഉണ്ടായി. പക്ഷെ ജീവൻ തിരിച്ച്‌ കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അവളുടെ ആ മുഖവും കൈയും കാണുമ്പോ ഇപ്പളും മനസിനൊരു നീറ്റലാ.

കാർത്തി: ഏയ് ചേച്ചി എല്ലാം കഴിഞ്ഞില്ലേ.

അശ്വതി: mm ഇപ്പൊ എനിക്കും അമ്മക്കും ഒരേ പോലെ ആശ്വാസമാ അവൾക്ക് വേണ്ടി

💬 Comments

View all comments