Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
കരാറിൽ തുമ്പി അവരോടൊപ്പം പോയി. അനുവിന് പരീക്ഷ എഴുതാൻ പറ്റാത്തതിനാൽ ആ വർഷത്തെ പരീക്ഷ അനുവിന് മിസ്സ് ആയി. അതേ സമയം പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞെങ്കിലും കാർത്തിയുടെ ആഗ്രഹം അവര് മുളയിലേ നുള്ളി. അങ്ങനെ കാർത്തിയും മനുവും പരീക്ഷ എഴുതി. ഇതിനിടക്ക് കാർത്തി വാക്കും പാലിച്ചു. എന്നും തന്റെ അനിയത്തിയുമായി ഒരര മണിക്കൂർ വീഡിയോ കാൾ വഴി അവൻ സമയം ചിലവഴിച്ചു. പരീക്ഷ റിസൾട്ട് വന്ന് രണ്ടുപേരും നല്ല രീതിയിൽ തന്നെ പാസ്സായി. പരീക്ഷയൊക്കെ കഴിഞ്ഞപ്പോ ഹോസ്റ്റൽ ജീവിതവും അവസാനിപ്പിച്ച് മനു അവന്റെ വീട്ടിലേക്ക് പോയി. പോവും മുൻപ് കൂടെ വരാൻ കാർത്തിയെ അവൻ നിർബന്ധിച്ചു. പക്ഷെ കാർത്തി അതിനെ ഒരു പുഞ്ചിരിയിൽ തള്ളി. പക്ഷെ മനു കാര്യം അനുവിനെ അറിയിച്ചു. അനു വിട്ടുകാരേം. കേൾക്കേണ്ട താമസം അവൻ താമസിച്ചിരുന്ന ഹോട്ടലിൽ കേറി അവനേം പൊക്കി എടുത്ത് അനുവിന്റെ വീട്ടിലേക്ക് കൊണ്ട്പ്പോയി തുമ്പിയും,അനുവിന്റെ അമ്മയും. മനസില്ലാമനസോടെ അവൻ അവരോടൊപ്പം ഇറങ്ങി. അനുവിനായിരുന്നു മറ്റാരേക്കാളും സന്തോഷം കാർത്തി വന്നതിൽ. വന്ന ദിവസം അനുവിന് കാര്യമായി കാർത്തിയെ കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതൽ അവനെ ഒറ്റക്ക് കിട്ടാൻ അവള് കാത്തിരുന്നു. ആ കാത്തിരിപ്പിന് ഒരു അവസാനം ഉണ്ടായി
അനു: കാർത്തി
കാർത്തി: അഹ്
അനു: ഇന്നലെ എന്താ എന്നെ കാണാൻ വരാഞ്ഞെ??
കാർത്തി: ഏയ് ഞാൻ അത് നല്ല ക്ഷിണായിരുന്നു.
അവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. അന്ന് ചേച്ചിയോട് എല്ലാം പറഞ്ഞതിന് ശേഷം അനുവുമായി മിണ്ടാൻ ഒരു മടിപ്പോലെ. ഒരുപാട് സ്നേഹിക്കുന്നവരെ നഷ്ടമാവുമ്പോളുള്ള വേദന മറ്റാരെക്കാൾ നന്നായി അവനറിയാം. അതുകൊണ്ടുതന്നെ അവൻ പലപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു. ആ ദിവസം അങ്ങനെ കടന്നു പോയി. അതിനെ തുടർന്ന് എല്ലാ ദിവസവും അനു കാർത്തിയെ തേടി വരും. ഒന്ന് മിണ്ടുവാൻ വേണ്ടി. പക്ഷെ
അവൻ ഒഴിഞ്ഞു മറിക്കൊണ്ടിരുന്നു. അത് അനുവിൽ എത്രയോ മടങ്ങ് വേദനയുണ്ടാക്കി. അവൻ ഒരു നിമിഷം പോലും തന്നോട് മിണ്ടാത്തത്തിൽ അവൾ കരയാത്ത ഒരു ദിവസം പോലുമില്ല. അവൾക്കുമാത്രം അല്ല ഈ സങ്കടം. അതിലും എത്രയോ മടങ്ങ് ഓരോ
💬 Comments
View all comments