0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1547

വലതുസൈഡിലായി ഒരു കൊച്ചു ആൽത്തറ. എന്നിരുന്നാലും അഞ്ചുപേർക്ക് നിൽക്കാൻ കഴിയും. അവിടെ എത്തിയ അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ആത്ര മുഴുവൻ വിളക്ക് തെളിയിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ചുറ്റിനും ചന്ദനത്തിന്റെ സുഗന്ധം മാത്രം. അതുപോലെ അവന്റെ കണ്ണിന് കുളിർമയെകുന്ന പലതരം കാഴ്ചകൾ. അവൻ അതിൽ ലയിച്ചു നിന്നു.

മനു: ആളിയോ ഇങ്ങ് പോര് ഇങ്ങ് പോര്.

മനുവിന്റെ ശബ്‌ദം കേട്ട് അവൻ ആത്രയിലേക്ക് നോക്കി. അവിടെ മനുവും കൂടെ ഒരു പെണ്ണും. അവളോട് തുമ്പി എന്തെക്കെയോ സംസാരിക്കുന്നുണ്ട്. അല്ലേലും അവള് അങ്ങനെയാ ആരെയെങ്കിലും ഒന്ന് കണ്ട മതി അപ്പൊ തന്നെ കൂട്ട് ആവും. അവൻ ആത്രയിലേക്ക് കേറി. കേറിയ പാടെ അവന്റെ കണ്ണ് തുമ്പി മൂടി.

കാർത്തി: അഹ് എന്താ തുമ്പി ഈ കാണിക്കണേ കൈ എടുക്കെടി.

തുമ്പി: അതേ അശ്വതി ചേച്ചി പറഞ്ഞ സർപ്രൈസ് കാണണ്ടേ?? എന്ന രണ്ട് സ്റ്റെപ് നടക്കങ്ങട്.

അവൻ രണ്ട് സ്റ്റെപ് മുമ്പിലേക്ക് വച്ചു.

തുമ്പി: അഹ് ഇനി കണ്ണ് തുറന്നോ.

അവൾ കൈ എടുത്ത് മാറ്റി. മുന്നിലെ കാഴ്ച്ച കണ്ട് അവന്റെ കണ്ണ് തിളങ്ങി. മുമ്പിൽ ഒരു ചുവന്ന പാട്ടുസാരി ഉടുത്ത് നിൽക്കുന്ന അനു. അവൻ ആദ്യമായ അവളെ സാരി ഉടുത്ത് കാണുന്നത്.

" എന്തായാലും ദേവി തന്നെയാ. അമ്പലത്തിന്ന് ഇറങ്ങി വന്ന സാക്ഷാൽ ലക്ഷ്മി ദേവി."

പണ്ട് കോളേജിൽ വച്ച് അനുവിനെ ആദ്യമായി കണ്ടപ്പോ മനു പറഞ്ഞത് അവൻ ഓർത്തു.അവൾ
എന്തുകൊണ്ടും സുന്ദരിയായിരുന്നു. അവളുടെ അടുത്ത് തന്നെ ചേച്ചിയും അമ്മയും നിൽപ്പുണ്ട്. അശ്വര്യം തുളുമ്പുന്ന ആ മുഖത്തിന് കുറവെന്ന പോലെ ആ ഒരു ഭാഗം. അതൊന്ന് ഒഴിച്ചാൽ അവള് ദേവി തന്നെയാ.

അശ്വതി: എന്താ മോനെ സ്വപ്നം കാണുവാ??

ചേച്ചിയുടെ കുസൃതി നിറഞ്ഞ ചിരിയോടെയുള്ള ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അപ്പോഴും ഇവിടെ നടക്കുന്നത് എന്താന്ന്
മനസിലാവാണ്ട് അവനൊന്ന് ചിരിച്ചു.

അശ്വതി: ഇവിടെ എന്താ നടക്കാൻ പോണെന്ന് വല്ലോ പിടിയും ഉണ്ടോ??

വീണ്ടും ചേച്ചിയുടെ ചിരിയോടെയുള്ള ചോദ്യം.

തുമ്പി: എങ്ങനെ മനസിലാവനാണ് ചേച്ചി. മനസിലായിരുന്നെ ചേട്ടൻ ഇങ്ങനെ

💬 Comments

View all comments