Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വൻഡർ അടിച്ച് നിക്കോ??
തുമ്പിയുടെ വക കളിയാക്കലോട് കൂടിയ മറുപടി.
ലളിതാമ്മ
(അനുവിന്റെ അമ്മ): എല്ലാരും കൂടി എന്റെ മോനെ കളിയാക്കുവാണോ??
അശ്വതി: ഓഹ് ഞങ്ങളൊന്നും കളിയാക്കുന്നില്ലേ. അമ്മ തന്നെ പറഞ്ഞോ!
ലളിതാമ്മ: അഹ് ഞാൻ പറഞ്ഞോളാം.
അതും പറഞ്ഞ് അവര് തന്റെ കൈയിലുള്ള ഒരു ചെറിയ ചുവന്ന പെട്ടി കാർത്തിക്ക് നേരെ നീട്ടി.
ലളിതാമ്മ: എന്റെ കുട്ടിയോൾടെ മോതിരംമാറ്റാ ഇന്ന്.
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ കണ്ണും മിഴിച്ച് നിന്നു.
അശ്വതി: എന്താടാ കണ്ണും മിഴിച്ച് നിക്കുന്നെ?? അമ്മ പറഞ്ഞത്
കേട്ടില്ലേ??
അവൻ അനുവിന്റെ മുഖത്തേക്ക് നോക്കി. അവളും അവനെ നോക്കി. പക്ഷെ നാണം കാരണം അവൾക്ക് അവന്റെ നോട്ടം കൂടുതൽ നേരിടാൻ ആയില്ല. അവൾ തല താഴ്ത്തി.
അശ്വതി: അയ്യോ മുഖത്തോട് മുഖം നോക്കുന്നതൊക്കെ പിന്നെ. രാഹുകാലം കഴിയും. പെട്ടെന്ന് ആ മോതിരം അങ്ങ് ഇട്ടേ.
ലളിതമ്മ: ഇതാ മക്കളെ എടുക്ക്.
അനു അതിൽ നിന്ന് ഒരു സ്വർണ്ണ മോതിരം എടുത്തു. അപ്പോഴും നടക്കുന്നത് സ്വപ്നം എന്ന പോലെ കാർത്തി നിന്നു.
ലളിതമ്മ: എടുക്ക് മോനെ.
ലളിതമ്മ വീണ്ടും അവനെ ഓർമിപ്പിച്ചു. ഇത്തവണ കാണുന്നത് ഒന്നും സ്വപ്നം അല്ലാന്ന് അവൻ തിരിച്ചറിഞ്ഞു. പിന്നൊന്ന് അവനും എടുത്തു.
ലളിതമ്മ: രാഹു കഴിയും മുൻപ് ഇട് മക്കളെ.
അശ്വതി: ടാ ചെക്കാ അങ്ങോട്ട് ഇട്ട് കൊടുക്കെടാ.
അവൻ ചേച്ചിയെ നോക്കി. അവളവനെ നോക്കി ചിരിക്കുന്നു. അപ്പോഴാണ് അന്ന് ഹോസ്പിറ്റലിൽ വച്ച് ചിരിച്ചതിന്റെ അർത്ഥം അവന് മനസ്സിലാവുന്നത്.
അനു നാണത്തോടെ അവന് നേരെ തന്റെ ഇടത് കൈ നീട്ടി. അവരെല്ലാവരും ഒന്ന് പകച്ചു. എല്ലാരുടേം മുഖത്ത് ആ ഒരു നിമിഷം സങ്കടം അലതല്ലി. കാരണം ആ കൈയിൽ ആകെ അവശേഷിക്കുന്നത് ഒരേയൊരു വിരളാ. അതും അവസാനമുള്ള കുഞ്ഞുവിരൽ. പെട്ടന്ന് അനുവിന്റെ കണ്ണുകളും ഈറനണിഞ്ഞു.
കാർത്തി: അനു.........
അവൻ അവളെ വിളിച്ചു. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് താഴേക്ക് വീഴുമ്പോഴും അവൾ അവന്റെ മുഖത്തേക്ക് നോക്കി.
കാർത്തി: അന്ന് പറഞ്ഞില്ലേ നിനക്ക് എന്റെ വായിൽ നിന്നും ഒരു കാര്യം കേൾക്കണമെന്ന്
💬 Comments
View all comments