0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1549

അത്

അവൻ പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ആത്രയിലേക്ക് വേറൊരാൾ കൂടി കടന്നു വന്നു. അഞ്ജലി. എല്ലാവരും അവളെ നോക്കി. സങ്കടത്തിനിടയിലും അവരെല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.

കാർത്തി: അഹ് ആ കാര്യം ഇപ്പൊ പറയട്ടെ?? ദേ അഞ്ജലിയും വന്നു.

അവൾ കണ്ണീരിനിടയിലും കാതോർത്തു.

കാർത്തി: അവൻ കാരണം നഷ്ട്ടമായത് നിന്റെ മുഖവും കൈയുമാ. അല്ലാതെ നിന്റെ ഹൃദയവും സ്വപ്നങ്ങളും അല്ല.

അവൻ അവൾക്ക് നേരെ കൈ നീട്ടി. അവൻ നീട്ടിയ കൈയ്ക്ക് മുകളിൽ അവളും കൈ വച്ചു.

കാർത്തി: ഈ കൈയല്ല ആ കൈ.

അവള് വച്ച വലത് കൈ മാറ്റി അവൻ തന്നെ അവളുടെ ഇടത് കൈ എടുത്ത് അവന്റെ കൈകളിൽ വച്ചു.

കാർത്തി: your my life, my inspiration, my strength and my soulmate. and I LOVE YOU. LOVE YOU SO MUCH.

അവൾ അവനെ ഇറുകെ പുണർന്നു. അവനെ വലിഞ്ഞു മുറുക്കി. അവിടെ നിന്ന എല്ലാവരുടേം കണ്ണുകൾ നിറഞ്ഞു. ഇപ്രാവശ്യം സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട്.

മനു: അതേ ഇങ്ങനെ നിന്നാൽ മതിയോ?? രാഹു ഇപ്പൊ തെറ്റും.

മനു എല്ലാവരോടുമായി ഓർമപ്പെടുത്തി. അനു കാർത്തിയിൽ നിന്നും വിട്ടുമാറി.

കാർത്തി: ആ വലത് കൈ ഇങ്ങോട്ട് നീട്ടിക്കെ രാഹു തെറ്റും മുൻപ് ഈ മോതിരം അങ്ങോട്ട് ഇട്ടോട്ടെ.

അനു ചിരിച്ചുകൊണ്ട് വലത് കൈ അവന് നേരെ നീട്ടി. അവൻ അവന്റെ പേര് കൊത്തിട്ടുള്ള മോതിരം അവളുടെ വിരലിൽ അണിയിച്ചു. കാർത്തി തിരിച്ച്‌ അവന്റെ വലത് കൈ അവൾക്ക് നേരെ നീട്ടി. അവള് സംശയത്തോടെ അവനെ നോക്കി.

കാർത്തി: എന്താ??

അനു: അല്ല ഇത്‌??

കാർത്തി: നിന്റെ വലത് കൈയിലല്ലേ ഞാനിട്ടെ, നിയും എന്റെ വലത് കൈയിൽ ഇട്ടാ മതി.

അവൾ ചിരിച്ചുകൊണ്ട് അവളുടെ പേര് കൊത്തിട്ടുള്ള മോതിരം അവന്റെ വിരലിൽ അണിയിച്ചു. ആത്രയിലെ ദൈവങ്ങളെ സാക്ഷിയാക്കി അവരിരുവരും മോതിരം മാറി. സന്തോഷം കൊണ്ട് ഇരുവരുടേം കണ്ണുകൾ ഈറനായ നിമിഷങ്ങൾ. അവൻ അവളുടെ ആ നനഞ്ഞ കണ്ണുങ്ങളിൽ അവന്റെ

💬 Comments

View all comments