Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഒക്കേ പറഞ്ഞു. പക്ഷെ ഈ അടി ഉണ്ടായെന്റെ കാരണം മാത്രം ഏട്ടൻ പറഞ്ഞില്ല. ഒരു അടി ചുമ്മാ അങ്ങ് ഉണ്ടാവില്ലല്ലോ. അതിനൊരു കാരണം കാണൂലോ. ഞാൻ എത്ര ആലോചിച്ചിട്ടും എനിക്ക്
മനസിലാവുന്നില്ല. മനുവേട്ടനോട് ചോദിച്ചാ പറയില്ലെന്ന് അറിയാം. അതാ ഏട്ടനോട് ചോദിക്കാന്ന് വച്ചേ.
കാർത്തി: ഓഹ് അതാണോ. ഞാൻ വിചാരിച്ചു എന്തെങ്കിലും ആന കാര്യം ആണെന്ന്.
ലക്ഷ്മി: അപ്പൊ എനിക്ക് പറഞ്ഞ് തരോ.
കാർത്തി: പിന്നെന്താ. പറയട്ടെ??
ലക്ഷ്മി: അഹ്.
കാർത്തി: ഏത് വരെയാ അവൻ പറഞ്ഞേ??
ലക്ഷ്‌മി: അടിയുണ്ടാവാനുള്ള കാരണം മാത്രം പറഞ്ഞില്ല. ബാക്കി എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
കാർത്തി: അപ്പൊ കാരണം അല്ലേ??പറയാം.
അവൻ പറഞ്ഞ് തുടങ്ങി. അവൾ കഥക്കായി കാത് കൂർപ്പിച്ചു.
കാർത്തി: +2 വെക്കേഷൻ സമയത്തായിരുന്നു.
നിർത്താതെ ഉള്ള ഫോൺ റിങ് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. സ്ക്രീനിൽ അളിയൻ എന്ന് കണ്ടപ്പോ മുഖത്ത് ഒരു ചിരി വന്നുപോയി. ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു.
"ഹലോ എന്താടാ അളിയാ ഉറങ്ങാൻ സമ്മതിക്കില്ലേ??"
"അളിയാ ഒരു പ്രശ്നം ഉണ്ട്."
"Mm എന്താടാ??"
"അതൊക്കെ നേരിട്ട് പറയാം നീ വേഗം കളിസ്ഥലത്തേക്ക് വാ."
അത്രയും പറഞ്ഞ് അവൻ ഫോൺ cut ചെയ്തു. അവന്റെ സംസാരത്തിലുള്ള വെപ്രാളം കണ്ടിട്ട് കാര്യം പന്തിയല്ലെന്ന് എനിക്കും തോന്നി. നേരെ എണീറ്റ് കുളിച്ച് കളിസ്ഥലത്തേക്ക് ചെന്നു. അവിടെ ഗോൾ പോസ്റ്റിൽ ചാരി നിൽപ്പുണ്ടായിരുന്നു അവൻ.
" അളിയാ എന്താടാ എന്താ കാണാണോന്ന് പറഞ്ഞേ??"
എന്റെ ശബ്‌ദം കേട്ട് അവൻ എന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവന്റെ കവിളിൽ ആരോ കൈ വച്ച പാട് ഞാൻ കാണുന്നത്. എന്താ കാരണോന്ന് പോലും ചോദിക്കാതെ ഞാൻ അവനോട് ചൂടായി.
"ഏത് പന്ന മോനാട നിന്നെ കൈ വച്ചേ??"
"അളിയാ അത് പറയാനാ ഞാൻ വിളിച്ചേ."
"നീ ഒന്നും പറയണ്ട. അടിച്ചത് ആരാണെന്ന് മാത്രം പറയ്യ്."
"അളിയാ ഞാനൊന്ന് മുഴുവൻ പറയട്ടെ."
ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും അവൻ പറയാൻ പോവുന്നത് കേൾക്കാൻ ഞാൻ നിന്നു.
ലക്ഷ്മി: എന്താ ഏട്ടാ മനുവേട്ടൻ പറഞ്ഞേ??
💬 Comments
View all comments