0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1552

എന്താണ് ഒറ്റക്ക് കുളകടവിൽ വന്നിരിക്കണേ??

കാർത്തി: ഏയ് ഒറ്റക്ക് അല്ലായിരുന്നു അഞ്ജലിയും ഉണ്ടായിരുന്നു.

മനു: ആഹാ എന്നിട്ട് എവിടെ?? അവളെ കാണാൻ ഇരിക്കുവായിരുന്നു.

കാർത്തി: അവള് പോയെടാ.

മനു: പോയോ എങ്ങോട്ട്??

കാർത്തി: അവളുടെ വിട്ടിലെന്തോ പ്രശ്നം. അങ്ങനെ പോയി.

മനു: അഹ്. പിന്നെ ഇവളെ അറിയോ നിനക്ക്??

കൂടെ ഇരിക്കുന്ന പെണ്കുട്ടിയെ ചേർത്ത് പിടിച്ച് മനു ചോദിച്ചു.

കാർത്തി: എനിക്ക് പിന്നെ അറിഞ്ഞൂടെ?? നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ ഞങ്ങള് സംസാരിച്ചിട്ടുണ്ട്. അല്ലെ ലക്ഷ്മി??

അതിനവള് ചിരിച്ചു കൊണ്ട് തലയാട്ടി.

മനു: എന്നിട്ടാണോ ആത്രയിലേക്ക് വച്ച് ഒന്ന് മൈന്റ് പോലും ചെയ്യാത്തെ??

കാർത്തി: എടാ അത് അപ്പഴത്തെ സാഹചര്യത്തിൽ എനിക്ക് ശ്രദ്ധിക്കാൻ പറ്റിലാ.

മനു: അത് ശരിയാ. നിച്ഛയൊക്കെ അയപ്പോ നമ്മളെ ഒന്നും ശ്രദ്ധിക്കാൻ നിനക്ക് സമയം ഇല്ല.

കാർത്തി: ടാ പെണ്ണ് ഇവിടെ ഇരിക്കുന്നു. അല്ലായിരുന്നെ എന്റെ വായിലിരുന്ന കെട്ടേനെ. നിച്ഛയം ആണെന്ന് ഞാൻ അറിയുന്നത് പോലും ഇന്ന് രാവിലെയാ.

മനു: അഹ് ഇനി അങ്ങനെ പറഞ്ഞ് രക്ഷപെടലോ!! ഞാൻ പോവാ. ദേ ഇവൾക്ക് എന്തോ നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന്.

അതും പറഞ്ഞ് അവൻ എണീറ്റു നടന്നു.

ലക്ഷ്മി: എന്താ ഏട്ടാ??

കാർത്തി: ഏയ് ഒന്നൂല്ല.

ലക്ഷ്മി: മനുവേട്ടൻ അങ്ങനെ പറഞ്ഞതിലാണോ??

കാർത്തി: ഏയ്.

ലക്ഷ്‌മി: എന്റെ ഏട്ടാ, മനുവേട്ടൻ വെറുതെ ഏട്ടനെ ഇളക്കാൻ പറഞ്ഞതാ. ഏട്ടന് എല്ലാം അറിയാം.

കാർത്തി: എന്തോന്ന്??

ലക്ഷ്മി: ഞാൻ പറഞ്ഞത് ആണെന്ന് പറയരുത്!!

കാർത്തി: ഇല്ലെന്നെ നീ പറഞ്ഞോ.

ലക്ഷ്മി: ഇവിടുത്തെ അമ്മയും ചേച്ചിയും ഏട്ടന്റെ അനിയത്തിയും മനുവേട്ടനും അനു ചേച്ചിയും എല്ലാരും കൂടെ പ്ലാൻ ചെയ്തതാ ഈ നിച്ഛയം. ഏട്ടനെ ഞെട്ടിക്കാൻ.

കാർത്തി: ഞാൻ ഇന്ന് രാവിലെയാ ഇതെല്ലാം അറിയുന്നത് പോലും. ഏതായാലും എല്ലാവർക്കും സന്തോഷം ആയല്ലോ. അവരുടെ സന്തോഷമാ എന്റേം സന്തോഷം. അഹ് അതൊക്കെ പോട്ടെ., ലക്ഷ്മി കുട്ടിക്ക് എന്താ എന്നോട് സംസാരിക്കാനുള്ളെ??

ലക്ഷ്മി: ചോദിക്കട്ടെ??

കാർത്തി: അഹ് ചോദിച്ചോ.

ലക്ഷ്മി: അത് അന്ന് മനുവേട്ടൻ പറഞ്ഞു. മനുവേട്ടന്റെ ജീവൻ രക്ഷിച്ചത് ഏട്ടനാണെന്ന്. വല്യ അടി നടന്നൂന്നും

💬 Comments

View all comments