Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അങ്ങനെ ചെയ്യാനാ തോന്നിയേ.
കാർത്തി: fu** നിനക്ക് ഇതിന്റെയൊക്കെ വല്ലോം അവശ്യോം ഉണ്ടായിരുന്നോ അഞ്ചു??
അഞ്ജലി: ഞാനപ്പോ അവിടെ പോയത് കൊണ്ട് മാത്രം നമ്മുക്ക് ഇവിടിരുന്ന് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു. ഇല്ലായിരുന്നെ എന്റെ അനുവിനെ അവൻ കൊന്ന് കളഞ്ഞേനെ. നിനക്ക് അറിയില്ല കാർത്തി അവനെ. അവൻ എത്ര പെണ്ണുങ്ങളെ കൊന്നിട്ടുണ്ടെന്ന് അറിയോ?? അവന്റെ ആവശ്യങ്ങൾക്ക് നിന്നു കൊടുത്തില്ലേ അവൻ പിന്നെ അവളെ ഈ ഭൂമിയിലെ വച്ചേക്കില്ല. എന്റെ ഫ്രണ്ടാ എന്നോട് ഇത് പറഞ്ഞേ.
കാർത്തി: അഞ്ചു കഴിഞ്ഞതൊക്കെ കഴിഞ്ഞു. നിന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാം.
അഞ്ചു: വേണ്ട കാർത്തി. എന്ത് പറഞ്ഞാലും അവരിനി പഴയത് പോലെ ആവില്ല. എന്റെ അനിയത്തിയുടെ കല്യാണം കൂടെ കഴിഞ്ഞാൽ ഞങ്ങളീ നാട് വിടും. അപ്പൊ നമ്മക്ക് എവിടെ എങ്കിലും വച്ച് കാണാം. ഇത്രയും ചെറിയൊരു കാര്യത്തിന് നാട് വിടാൻ പോണു. കേൾക്കുമ്പോ തന്നെ ചിരി വരുവാ അല്ലെടാ?? അവര് എന്നെ അത്രത്തോളം സ്നേഹിക്കുന്നേട.
പെട്ടന്ന് അഞ്ജലിയുടെ ഫോൺ ring ചെയ്തു.
അഞ്ജലി: mm വീട്ടിന്ന് അമ്മയാ. കാണാത്തോണ്ട് തിരക്കി വിളിക്കുന്നതാ.
അവൾ ഫോൺ എടുത്തു.
അഞ്ജലി: അമ്മേ എന്നോട് ഒന്നും ചോദിക്കണ്ട. ഞാൻ അങ്ങോട്ടേക്ക് വരുവാ. വന്നിട്ട് എല്ലാം പറയാം.
അതും പറഞ്ഞ് അവൾ ഫോൺ വച്ചു.
അഞ്ജലി: എന്നാ പിന്നെ പോട്ടെടാ. ഇനിയും നിന്നാ ചിലപ്പോ അവര് പോലീസിന് പരാതി കൊടുക്കും. അനുവിനെയും കൂടെ കണ്ട് യാത്ര പറയണം എന്നുണ്ട്. പക്ഷെ ഇനി അവളെ കണ്ട ശെരിയാവില്ല. നീ പറഞ്ഞിരുന്ന മതി.
അതും പറഞ്ഞ് അവൾ നടന്നു. പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി.
അഞ്ജലി: നോക്കിക്കൊണെടാ അവളെ.
മറുപടി എന്നോണം അവൻ അവളെ നോക്കി ചിരിച്ചു. അഞ്ജലി അവിടെനിന്നും നടന്നു നീങ്ങി.
അത്രയും നേരം വീടിന് ഇടത്തുവശത്തായുള്ള ചെറിയ കുളത്തിന്റെ പടിതട്ടിലിരുന്ന് സംസാരിസരിച്ചു കൊണ്ടിരുന്ന അഞ്ജലി പോയപ്പോ കാർത്തി ഒറ്റക്കായി. അവനും എണിയിച്ച് പോകാനൊരുങ്ങി. പെട്ടന്ന് കുളത്തിലേക്ക് ഒരു കല്ല് വന്ന് വീണു. അവൻ തിരിഞ്ഞു നോക്കി.
മനുവും കൂടെ നേരത്തെ കണ്ട പെണ്ണും. അവരിരുവരും
കാർത്തിയോടൊപ്പം പടിക്കെട്ടിൽ ഇരുന്നു.
മനു:
💬 Comments
View all comments