Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അവളുടെ തോളിലൂടെ കൈയിട്ട് അവനിലേക്ക് ചേർത്തു.
"പിണക്കം മാറിയോ എന്റെ പെണ്ണിന്??"
"നിക്കാരോടും പിണക്കമൊന്നുമില്ല."
"പിന്നെന്താ എന്റെ പെണ്ണിന്റെ മുഖം വീർത്തിരിക്കുന്നെ??"
"ഏയ്യ് ഒന്നൂല്ല."
അത് പറയുമ്പോളും അവളുടെ ചുണ്ടിലെ നീറ്റൽ
മാറിയിരുന്നില്ല. അതവന് അറിയാൻ പറ്റി.
"ഇപ്പളും വേദനയുണ്ടോ പാറൂട്ടി??"
അത് ചോദിക്കുമ്പോ അവന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനിര് അവളുടെ കൈയിൽ വീണു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.
"അയ്യേ കരയുവാ ന്റെ കൊരങ്ങൻ. വലിയ ചെറുക്കന്മാര് കരയോ??അന്നേരം ചുണ്ട് മുറിഞ്ഞപ്പോ കണ്ണിന്ന് വെള്ളം വന്നു. നല്ല വേദനയും ഉണ്ടാരുന്നു. ഇപ്പൊ കുഴപ്പം ഇല്ല. ചെറിയൊരു മുറിവ് മാത്രയുള്ളൂ. എന്നാലും മീശ വച്ച ആമ്പിള്ളേര് കരയോ. ഓഹ് അത് ഞാൻ മറന്നു. നിനക്ക് മീശ ഇല്ലല്ലോ. കരഞ്ഞോ കരഞ്ഞോ എത്ര വേണമെങ്കിലും കരഞ്ഞോ."
അവൾ അത് പറഞ്ഞപ്പോ അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"കൊരങ്ങൻ നിന്റെ മറ്റവൻ."
"അഹ് മാറ്റവനോടാ പറഞ്ഞെ."
"പാറൂട്ടി....."
"ഓഹ് പിന്നും നീ ഒലിപ്പിക്കുവാണല്ലോ കാർത്തി??"
"അഹ് നിന്നോടല്ലേ ഒലിപ്പിക്കാൻ പറ്റു. അതുകൊണ്ട് എന്റെ പരമാവധി ഞാൻ ഒലിപ്പിക്കുന്നുണ്ട്."
"ഒലിപ്പിച്ചത് മതി. കാര്യം പറയ്യ്."
"അത് പാറൂട്ടി നമ്മുക്കെ ഒരിക്കക്കൂടി ഉമ്മ വച്ചാലോ??"
"കൊല്ലും ഞാൻ.."
"ഹലോ.."
ആരോ തോളിൽ തട്ടിയപ്പോളാണ് കാർത്തി കണ്ണ് തുറന്നത്. അവന്റെ ചുറ്റും നാല് പോലീസുകാർ. അവൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. അതിൽ si എന്ന് തോന്നിക്കുന്നയാൾ സംസാരിച്ച് തുടങ്ങി.
Si: അകത്തു കിടക്കുന്ന പേഷ്യന്റിന്റെ??
കാർത്തി: ഫ്രണ്ടാ സാർ കാർത്തിക്.
Si: ഓക്കേ. ഞങ്ങള് പേഷ്യന്റിന്റെ മൊഴിയെടുക്കാൻ വന്നതാ. ഇന്നലെ ഞങ്ങള് വന്നിരുന്നു. പക്ഷെ കുട്ടിക്ക് ബോധം വന്നില്ലായിരുന്നു. അഹ് ഇന്നലെ ഇവിടെയിരുന്നത് ഒരു പെൺകുട്ടിയാണല്ലോ??"
കാർത്തി: അതെ സാർ അഞ്ജലി.
Si: ഓക്കേ. ആ കുട്ടിയെവിടെ??
കാർത്തി: വീട്ടീന്ന് എന്തോ അത്യാവശ്യം വന്ന് പോയതാ.
Si: mm. ഞങ്ങള് എന്തായാലും കുട്ടിയുടെ മൊഴി എടുത്തിട്ട് വരട്ടെ. താൻ എങ്ങും പോയേക്കരുത്.
കാർത്തി: ഇല്ല സാർ.
അങ്ങനെ അവര് അവളുടെ മൊഴി എടുക്കാനായി ഉള്ളിലേക്ക് കയറി. അതേ സമയം കാർത്തി phone എടുത്ത് മനുവിനെ വിളിച്ചു. നടന്ന കാര്യങ്ങൾ എല്ലാം പറയുവാനായിരുന്നു. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൻ phone എടുത്തു.
കാർത്തി: ഹലോ അളിയാ.
: ഹലോ യേട്ടാ..
മറുഭാഗത്ത് മധുരമാർന്ന ശബ്‌ദം.
കാർത്തി: ഹലോ ഇതാരാണ്??
💬 Comments
View all comments