Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അങ്ങ് എത്തിയേക്കാം. അവനെ മയക്കി കിടത്തി നമ്മക്ക് ഹോസ്പിറ്റലിലേക്ക് പോവാം. അവിടെ ഒന്ന് മുഖം കാണിച്ച് ഉച്ചയോടെ തുമ്പിയെയും കൊണ്ട് തിരിച്ച് വരാം. ഉച്ചയോടെ നിധി സ്റ്റോർ അടച്ച് പൂട്ടുമല്ലോ. നാളെ സംസ്ഥാന പണിമുടക്ക്. ബാക്കി അവിടെ ഇട്ട് . ഒരുപാട് സൈക്കോ സിനിമകള് കണ്ടതല്ലേ നമ്മള് അതും പോരാഞ്ഞിട്ട് മനുഷ്യന്മാരെ തിന്നുന്ന നരഭോജികളുടെ പടവും. അതിലെയെല്ലാം രംഗങ്ങള് ഇപ്പോഴും നിന്റെ മനസ്സിലില്ലേ?? ഓർത്തുനോക്കിയെ കൊടൂരമായി തന്റെ ഇരയെ ദ്രോഹിക്കുമ്പോ അവന്റെ ആ നിലവിളി. ഇപ്പോ നമ്മൾ സൈക്കോസും ഈ അരുൺ നമ്മൾടെ കൈയിൽപെട്ട ഇരയും. എങ്ങനെയുണ്ട് എന്റെ പ്ലാൻ??
മനുവിന്റെ പ്ലാൻ കേട്ട് കാർത്തിയുടെ ചുണ്ടിൽ ചിരി വിടർന്നു.
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
അരുൺ: കാർത്തി....
ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി കാർത്തി നടന്ന് അവന്റെ അരികിലേക്ക് വന്നു. ഉള്ളിലേക്ക് വലിച്ചെടുത്ത പുക അവന്റെ മുഖത്തേക്ക് ഊതി വിട്ടു.
അരുൺ: ടാ.........
അവനലറി.
കാർത്തി: അലറല്ലേടാ തന്തേ പണ്ണി പോലയടി മോനെ. നീ എന്ത് തേങ്ങായാടാ വിചാരിച്ചേ നിനക്ക് പെണ്ണുങ്ങളോടൊപ്പം സൽക്കാരം ഒരുക്കി വച്ചിട്ടുണ്ടെന്നോ. നീ ഇത്രക്ക് മണ്ടൻ ആയിരുന്നോടാ പട്ടി.
അരുൺ: എന്താടാ നിനക്ക് വേണ്ടേ??
കാർത്തി: നിന്നെ. കൊല്ലാനല്ല സ്നേഹിക്കാൻ. ഞാൻ നിന്നെ സ്നേഹിക്കട്ടെ?? അല്ലേ അത് വേണ്ട ആദ്യം ഇവള് സ്നേഹിക്കും നിന്നെ. മനു..........
അവന്റെ വിളി കേട്ടതും മനു തുമ്പിയുമായി അങ്ങോട്ടേക്ക് വന്നു. തുമ്പിയെ കണ്ടപ്പോ അരുണിന്റെ മുഖത്ത് ഞെട്ടലായിരുന്നു.
മനു: അവൻ ഞെട്ടിയത് കണ്ടോ?? മോനുസെ മൊത്തമായി ഞെട്ടണ്ട. ഇനിയും ഞെട്ടാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഈ നിക്കുന്ന തുമ്പി അല്ല അങ്ങനെ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലല്ലോ ഈ നിക്കുന്ന കാർത്തികയുടെ ഒരേയൊരു ചേട്ടനെ ഈ നിക്കുന്ന കാർത്തി.
ആദ്യത്തെ ഞെട്ടൽ മാറുമുൻപേ പിന്നേം അവൻ ഞെട്ടി തരിച്ചു.
കാർത്തി: മോളെ വാ വന്നിവനെ സ്നേഹിക്ക്.
അവൻ തുമ്പിയെ നോക്കി വിളിച്ചു. അവൾ നടന്ന് അരുണിന്റെ അടുത്തെത്തി. അവന്റെ കരണത്തിൽ മാറി മാറി അടിച്ചു. കാലും കൈയും കെട്ടിയിരുന്നതിനാൽ അവന് കുതറാൻ മാത്രേ പറ്റിയിരുന്നുള്ളൂ. ചുണ്ട് പൊട്ടി ചോര വന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ
💬 Comments
View all comments