0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1578

കേറാം. മുന്നിലത്തെ ഡോർ പൂട്ടിയിരിക്കുവാ. അതവര് വന്നാലേ തുറക്കൂ.

അരുൺ: എനിക്കൊന്നും മനസ്സിലാവുന്നില്ല. താൻ വല്ലോം ഉടയിപ്പും ആണോ??

കാർത്തി: താൻ ഇങ്ങനെ negative ആവല്ലേ. എല്ലാം ഇവിടെ തന്നെ ഉണ്ട്. ഈ മതിലൊന്ന് ചാടി ഗോഡോണിന് ഉള്ളിലേക്ക് കേറിയ തന്റെ കണ്ണ് തള്ളും. എടോ എന്നെ ഒന്ന് വിശ്വസിക്ക്. ചാടിക്കോ.

അരുൺ ചുറ്റിനും ഒന്ന് നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൻ മതിൽ ചാടി. ചാടിയത് മാത്രേ അവനോർമ്മ ഉള്ളൂ. കണ്ണ് തുറന്നപ്പോ എവിടെയോ ഒരു ഇരുട്ട് മുറിയിൽ കൈയും കാലും കെട്ടി നിലത്ത്‌ കിടക്കുന്നു. എണീക്കാൻ പരമാവധി അവൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റുന്നില്ല. പെട്ടന്ന് അവിടമാകെ വെളിച്ചം പടർന്നു. അത്രയും നേരം ഇരുട്ടത്ത് കിടന്നത് കൊണ്ടാവാം വെളിച്ചം കണ്ടപ്പോ അവൻ കണ്ണുകൾ കൂട്ടിയടച്ചു. ആരുടെയൊക്കെയോ കാൽപെരുമാറ്റം കേട്ട് അവൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. വെളിച്ചത്തിന്റെ പവറിൽ അവന് കണ്ണുകൾ മുഴുവനായും തുറക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ഒരാളുടെ രൂപം അവന്റെ കണ്ണിൽ തെളിഞ്ഞു.

അരുൺ: കാർത്തി..............

൦൦൦൦൦൦൦൦൦൦൦൦൦൦൦

മനു: ഒരു പ്ലാൻ ഞാൻ പറഞ്ഞ്‌ തരാം.

അവൻ ഇത് വരെയും വന്നിട്ടില്ല. വരുമ്പോ ഹരിയുടെ കൂട്ടുകാരനാണ്
എന്ന് പറഞ്ഞ് നീ അവനെ പരിചയപ്പെടണം. ഹരിയോടൊപ്പം രണ്ട് മൂന്ന് തവണ നിന്നെ കണ്ടിട്ടുണ്ടെന്നും എനിക്ക് നിന്നെ കൊണ്ട് ഒരു സഹായം വേണമെന്നും നീ പറയണം. ഒരു വിധത്തിൽ അവൻ നിന്റെ ട്രാക്കിൽ എത്തിന്ന് തോന്നുമ്പോ നീ അടുത്ത നുണ പറയണം. എന്റെ കയ്യിൽ ഒരുപാട് പെണ്കുട്ടികൾ ഉണ്ടെന്നും അവരെ എങ്ങനെ എങ്കിലും ഇന്ന് രാത്രി കൊണ്ട് വിൽക്കണം എന്നും അതിനാണ് നിന്റെ സഹായം വേണ്ടതെന്നും പറയണം. അവൻ വീണെന്ന് ഉറപ്പായ അവന്റെ ബൈക്കിൽ കേറി നിധി സ്റ്റോറിന്റെ പിന്നിലുള്ള ഗോഡൗണിൽ കൊണ്ടുവരണം. മുൻപിലെ ഡോർ ലോക്ക് ആണെന്നും അതുകൊണ്ട് മതില് ചാടി പിന്നിലെ ഡോർ വഴി ഉള്ളിലേക്ക് കേറാമെന്നും പറയണം. അവനങ്ങനെ മതില് ചാടിയ അവന്റെ മുമ്പില് ഞാനുണ്ടാവും അവനെ മയക്കാൻ. തുമ്പിയെയും കൊണ്ട് ഞാനിപ്പോ ഹോസ്പിറ്റലിലേക്ക് ആണ് പോണേ. അവളെ അവിടെ ആക്കി ഞാൻ

💬 Comments

View all comments