0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1577

പോലിസും ഞങ്ങടെ ആൾക്കാരാ. അതുകൊണ്ട് തന്നെ ചെക്കിങ് ഉണ്ടാവില്ല. So simple.

കാർത്തി: എന്നാ നമ്മുക്ക് പോയാലോ??

അരുൺ: ഇപ്പഴോ??

കാർത്തി: അഹ് എന്താ വല്ല പ്രശ്നോം ഉണ്ടോ??

അരുൺ: പ്രശ്നം ഉണ്ടോന്ന് ചോദിച്ചാൽ ആങ്കിൾ ഇപ്പൊ സ്ഥലത്തില്ല. അതുമാത്രമല്ല മർവാടികളെ വിളിച്ച് കാര്യം പറയണം.

കാർത്തി: ഓഹ് ഇനിയിപ്പോ എന്താ ചെയ്യാ??

അരുൺ: നിങ്ങളെ നമ്പർ താ. ആങ്കിൾ വരുമ്പോ ഞാൻ വിളിക്കാം.

കാർത്തി: ഞാനൊരു കാര്യം പറയട്ടെ, ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ കൂടെ സൈറ്റിലേക്ക് വരോ?? നമ്മുക്ക് അവിടെ ഇരിക്കാം. കള്ളും കഞ്ചാവും പെണ്ണുമുണ്ട് ഏത്.

അരുൺ: ആഗ്രഹമൊക്കെ ഉണ്ട് എന്നാലും..

കാർത്തി: ഒരെന്നാലും ഇല്ല. താൻ വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ഒന്നൂല്ലേലും എന്റെ ഹരിടെ കൂട്ടുകാരൻ അല്ലെ.

അരുൺ: വരാല്ലേ??

കാർത്തി: പിന്നെന്ത് തനിക്ക് കള്ളിനൊപ്പം രുചിക്കാൻ പെണ്ണിനെ തരാടോ??

അരുൺ: കേൾക്കുമ്പോ തന്നെ കൊതിയാവാ.

കാർത്തി: എന്നാ വാ പോവാം. പിന്നെ തന്റെ ബൈക്കിൽ ഞാൻ കൂടെ വന്നാൽ ബുദ്ധിമുട്ട് ആവുവോ?? എന്റെ ബൈക്കിലേ പെട്രോള് കുറവാ. അത് വരെ പോവാത്തില്ല.

അരുൺ: അതിനെന്തിനാ ചോദിക്കുന്നെ താൻ വാ.

അരുണിന്റെ ബൈക്കിൽ കാർത്തി കേറി. ബൈക്ക് കോളേജ് കവാടം താണ്ടി പുറത്തേക്ക് കുതിച്ചു. പിന്നിലിരുന്ന് കാർത്തി പറയുന്ന വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു.

കാർത്തി: അഹ് ഇവിടെ നിർത്തിക്കോ.

അരുൺ: ഇവിടെയോ ഇത്‌ നിധി സ്റ്റോർ അല്ലെ??

കാർത്തി: അതേ. പക്ഷെ ഇതിന്റെ പിന്നിൽ ഒരു ഗോഡൗൻ ഉണ്ട്. ഇവിടെത്തെക്കുള്ള അരിയും മറ്റ് സാധനങ്ങളും അവിടെയാ വക്കുന്നെ. അവിടെ തന്നെയാ നമ്മടെ പെണ്ണുങ്ങളും ഉള്ളേ.

അരുൺ: ആണോ അപ്പൊ അങ്ങോട്ടേക്ക് എങ്ങനാ പോണേ??

കാർത്തി: ബൈക്ക് ദേ ആ സൈഡിലോട്ട് ഒതുക്കിക്കോ. അങ്ങനെ ആരും ശ്രദ്ധിക്കില്ല. എന്നിട്ട് താൻ എന്റെ കൂടെ വാ.

അരുൺ: sure ആണല്ലോ അല്ലെ??

കാർത്തി: താൻ വഡോ ഇത് എന്റെ സ്ഥലം ആഹ്.

കാർത്തിയുടെ നിർദ്ദേശപ്രകാരം അവൻ ബൈക്ക് ഒതുക്കി നിധി സ്റ്റോറിന്റെ പിന്നിലേക്ക് നടന്നു.

കാർത്തി: നമ്മക്ക് മതിൽ ചാടി ഗോഡൗണിന്റെ പിന്നിൽ കൂടെ

💬 Comments

View all comments