0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1585

പൂകയൂതി വിടുമ്പോൾ അവൻ പോലുമറിയാതെ പഴയ ഓർമകളിലേക്ക് അവൻ പിന്നോട്ട് സഞ്ചരിച്ചു.

"ഞാനൊരു കാര്യം പറഞ്ഞാൽ നീ കേക്കോ??"

"അഹ് അറിയില്ല. നീ ആദ്യം പറയ്യ്‌."

"ഇനി മുതല് അടിയൊന്നും ഉണ്ടാക്കാണ്ട് നല്ല കുട്ടിയായി ഇരുന്നൂടെ നിനക്ക്??"

"എന്റെ അമ്മ പറയാറുണ്ടല്ലോ ഞാൻ നല്ല കുട്ടിയാന്ന്??"

"ദേ കാർത്തി ഞാൻ കാര്യയിട്ട് എന്തെങ്കിലും പറയുമ്പോ കോമഡി പറയല്ലെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്."

"എന്റെ പൊന്ന് പാറൂട്ടി നിന്റെ പറച്ചില് കേട്ട തോന്നുലോ ഞാൻ ചുമ്മാ കേറി അടിയുണ്ടാക്കാന്ന്. എല്ലാത്തിനും ഓരോ കാരണങ്ങൾ ഇല്ലേ??"

"ശെരി സമ്മതിച്ചു. ഈ കാരണങ്ങൾ എല്ലാം നിനക്ക് കണ്ടില്ലാന്ന് നടിച്ചൂടെ??"

"തെറ്റ് കണ്ട നമ്മടെ നടിപ്പിൻ നായകൻ പോലും പ്രതികരിക്കും. അപ്പൊ അദ്ദേഹത്തിന്റെ ആരാധകനായ ഞാൻ അടങ്ങിയിരിക്കണോ??"

"അയാൾക്ക് അടി കൊണ്ടാലും അടി വാങ്ങിച്ചാലും പൈസ കിട്ടും. നിനക്കോ നിനക്ക് അങ്ങനെ കിട്ടോ??"

"നിയിപ്പോ എന്താ വിളിച്ചേ അയാൾ എന്നോ. ആ വലിയ മനുഷ്യൻ എന്റെ ദൈവം ആടി ദൈവം."

"അല്ലെങ്കിലും നിന്റെ കുറ്റങ്ങൾ കണ്ട് പിടിച്ച് നന്നാക്കാൻ വരുമ്പോ നീ ആ ദൈവത്തിന്റെ പേര് പറഞ്ഞ് വിഷയം മറ്റും നിന്നെ കൊണ്ട് തോറ്റടാ ഞാൻ."

"പാറൂട്ടി എനിക്കറിയാം. എന്റെ അനിയത്തി എന്റെ കൂട്ടുകാരൻ എന്റെ പ്രാണൻ ഇവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ അടിച്ച് പോവും. ആരെങ്കിലും എന്നെ കളിയാക്കുന്നത് കേട്ട നീ എന്താ ചെയ്യാ അവരോട് ഒന്നും ദേഷ്യപ്പെടാണ്ട് മനസ്സില് അവരെ പ്രാകി കൊല്ലും അല്ലേ."

"പോടാ പട്ടി."

"നിനക്കുള്ള വിഷമം തന്നെയാ എനിക്കുമുള്ളേ. നീ അറിഞ്ഞ് പ്രാകുന്നു ഞാൻ അറിഞ്ഞ് അടിക്കുന്നു. അത്രേയുള്ളൂ."

"കാർത്തി നിനക്ക് എന്തെങ്കിലും പറ്റിയാൽ??"

"എനിക്കൊന്നും പറ്റില്ല പെണ്ണേ എന്നെ കുറിച്ച് മാത്രം നാഴികക്ക് നാല്പത് വട്ടം ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നീ എന്നോടൊപ്പം ഉണ്ടല്ലോ അതുപോലെ നിനക്കും ഒന്നും പറ്റില്ല എനിക്ക് ജീവൻ ഉള്ളടത്തോളം കാലം എന്റെ പാറൂട്ടിക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല."

മനു: ടാ അളിയോ പകലിരുന്ന് സ്വപ്നം കണ്ടത് മതി വന്ന് കേറ്.

എന്നത്തേയും പോലെ അവനെ ഓർമകളിൽ നിന്നും

💬 Comments

View all comments