Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി. അന്ന് തന്നെ ഞാൻ എന്റെ വീട്ടുകാരോട് നിന്നെ പറ്റിയും നിന്റെ കുടുംബത്തെ പറ്റിയും പറഞ്ഞു. നിനക്കറിയോ അവള് നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നൂന്ന്. ആ അവളെയാ നീ. ഇപ്പോഴും അവള് എന്നോട് പറഞ്ഞത് നിന്നെ കൊല്ലാണ്ടന്നാ. പക്ഷെ നിയിനി ജീവിച്ചിട്ട് കാര്യമില്ല. ചാകും മുൻപ് ഒന്നറിഞ്ഞോ ഹരിയേം ഗ്യാങിനേം കൊന്നതിന്റെ പിന്നിലും ഞങ്ങള് തന്നെയാ. ഇനി നീ പോ നരകത്തിലേക്ക് പോ.................
അവനലറി അതോടൊപ്പം അവന്റെ കൈയിലിരുന്ന കത്തി കൊണ്ട് അരുണിന്റെ കഴുത്തിൽ വരച്ചു. ഒന്ന് പിടഞ്ഞതിന് ശേഷം അവൻ നിച്ചലമായി.
"നീ ചെയ്തത് നല്ല കാര്യം തന്നെയാ ചെക്കാ. ഇവനെപോലെയുള്ളവര് ജീവിച്ചിരുന്നുടാ. ഇനി ഇതിന്റെ പിന്നാലെ പോലീസ്, കേസ് ഇതൊന്നും ഓർത്ത് എന്റെ ചെക്കൻ തല പുകക്കണ്ട. ഒന്നും എന്റെ ചെക്കന്റെ എതിരെ വരില്ല. അതിന് ഞാൻ ഉറപ്പ് തരുന്നു. സന്തോഷത്തോടെ ജീവിക്കണം കേട്ടോ. ഒരു സ്വപ്നം പോലെ ഞാനുണ്ടാവും എന്റെ ചെക്കന്റെ കൂടെ എന്നും."
ഒരു തണുത്ത ഇളം കാറ്റ് അവന്റെ മുടിയിഴകളിൽ തലോടി കടന്നുപ്പോയി. ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൻ ഗോഡൗടിന് പുറത്തേക്കിറങ്ങി.
ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി മതില് എടുത്ത് ചാടി റോഡിലേക്ക് ഇറങ്ങി. അരുണിന്റെ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്ന ഇടത്തേക്ക് അവൻ നടന്നു. അവിടെ കണ്ട കാഴ്ച്ച കണ്ട് അവൻ ഒരു നിമിഷം നിന്നു. അരുണിന്റെ duke390 കത്തി തുരുമ്പായി ഇരിക്കുന്നു. കുറച്ച് നേരം കൂടെ അത് നോക്കിയ ശേഷം അവൻ ഫോൺ എടുത്ത് മനുവിനെ വിളിച്ചു.
"അഹ് പറ അളിയാ"
"നീ കോളേജിന്ന് വണ്ടി എടുത്തിട്ട് ഗിരിനഗറിലോട്ട് വാ. ഞാൻ അവിടെ കാണും."
"വണ്ടി ഞാൻ നേരത്തെ എടുത്തു. തുമ്പിയെ ഹോസ്പിറ്റലിൽ കൊണ്ടാക്കി ഞാൻ നേരെ പോയത് കോളേജിലേക്കാ."
"അഹ് എന്നാ നീ വേഗം വാ."
"അഹ് ദാ വരുന്നു."
അവൻ ഫോൺ കട്ടാക്കി ഗിരിനഗറിലോട്ട് നടന്നു. ഗിരിനഗർ ബസ് സ്റ്റോപ്പിൽ എത്തി അവൻ അവിടെ ഇരുന്നു. പോക്കറ്റിൽ നിന്നുമൊരു സിഗരറ്റ് എടുത്ത് കഴിഞ്ഞതെല്ലാം മറന്ന് അവൻ പൂകയൂതി വിട്ടു. മുൻപോട്ട് സഞ്ചരിക്കുന്ന വാഹനങ്ങളെ നോക്കി
💬 Comments
View all comments