0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1583

അവളുടെ തോളിൽ കൈ വച്ച് അവൻ വിളിച്ചു. അവൾ തിരിഞ്ഞ് നോക്കി. ഇപ്പൊ അവളുടെ കണ്ണുകളിൽ പകയോ ദേഷ്യമോ അല്ല. സങ്കടമാണ്.

തുമ്പി: ഞാൻ ചെയ്തത് തെറ്റാണോ ഏട്ടാ??

അവൻ ചിരിച്ചു.

കാർത്തി: അല്ലടാ നീ ചെയ്തത് തന്നെയാ ശെരി.

മനു: ദേ ഇതോട് കൂടി എല്ലാം മറക്കണം കേട്ടോടി കാന്താരി.

അവൾ ചിരിച്ചു.

മനു: ഇനി എന്താ അടുത്ത പ്ലാൻ??

കാർത്തി: നീ ഇവളേം കൊണ്ട് പൊക്കോ. ഞാൻ അങ്ങോട്ട് വന്നോളാം.

മനു: അത് വേണോടാ നീ ഇവളേം കൊണ്ട് പൊക്കോ.

കാർത്തി: അപ്പൊ ഇവിടുള്ള കാര്യം ആര് നോക്കും??

മനു: മോള് ഇനി ഭക്ഷണം കണ്ട്രോൾ ചെയ്യണം കേട്ടോ. മുടിഞ്ഞ ഭാരമാട ഇവൾക്ക്. ഇങ്ങോട്ട് എന്റെ മുതുകിൽ ചവിട്ടിയല്ലേ ഇവള് കയറിയത് ഉഫ്‌ എന്റെ ജീവൻ പോയി. ഒരു കുട്ടിയാന ചവിട്ടും പോലെയാ എനിക്ക് തോന്നിയെ.

കാർത്തി ചിരിച്ചു.

തുമ്പി: അയ്യടാ ഞാനല്ലല്ലോ ഇങ്ങോട്ട് വരാൻ നിർബന്ധം പിടിച്ചേ നിങ്ങള് അല്ലെ കൊണ്ട് വന്നേ അപ്പൊ സഹിച്ചോ.

കാർത്തി: ഞാൻ അപ്പളേ പറഞ്ഞതല്ലേ ഇവളെ കൊണ്ട് വരണ്ടാന്ന്. അപ്പൊ നിനക്കല്ലേ നിർബന്ധം നീ തന്നെ സഹിച്ചോ.

മനു: അഹ് വാ കുട്ടിയാനെ.

തുമ്പി: പോ മരപ്പട്ടി.

അവര് വെളിയിലേക്ക് നടന്നു. തുമ്പി ഇപ്പൊ പഴയതിലും സന്തോഷവധി ആയിട്ടുണ്ട്.

അരുൺ: മ്മ്‌സ്സ്സ്

ബോധം പോയ അരുൺ അവിടെ കിടന്ന് ഞെരുങ്ങുന്നുണ്ടായിരുന്നു.

കാർത്തി: ടാ നായേ നിന്നെ കെട്ടി ഇട്ടത് എന്തിനാണെന്നോ അത് നിന്നെ പേടിച്ചിട്ടല്ല. എന്റെ തുമ്പിയെ നീ എന്താ ചെയ്തേ?? അവൾക്ക് അലറി കരയാൻ മാത്രല്ലേ പറ്റിയുള്ളൂ. അവളെ പോലെ തന്നെ ഒന്നും ചെയ്യാൻ പറ്റാണ്ട് നീ നാരാകിക്കണം. അതിനാ കെട്ടിയിട്ടേ. എന്തിനായിരുന്നേട എന്റെ തുമ്പിയെ നീ?? നീ പറഞ്ഞില്ലേ എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് അത് ഹരിയോടൊപ്പം അല്ല. ഒന്ന് ഓർത്ത് നോക്കിയേ കുറച്ച് വർഷങ്ങൾക്ക് മുൻപ്. ഞാൻ നിന്റെ വീട്ടിൽ വന്നിട്ടുണ്ട്. എന്റെ തുമ്പിക്ക് വേണ്ടി സംസാരിക്കാൻ. അന്നാ ഞാൻ നിന്നെ ആദ്യയിട്ട് കാണുന്നെ. അന്ന് നിന്റെ സംസാരത്തിൽ നിന്നും എന്റെ തുമ്പിയെ നീ

💬 Comments

View all comments