0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1588

സന്തോഷത്തോടെ ജീവിക്കണം. പിന്നെ ചോദിക്കാൻ മറന്നു നീ എന്തിനാ അവന്റെ ബൈക്ക് കത്തിച്ചേ??

മനു: എല്ലാം മറക്കണം സ്വസ്ഥമായിട്ട് സന്തോഷത്തോടെ ജീവിക്കണം.

അവരിരുവരും ചിരിച്ചു.

മനു വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങി. സ്വസ്ഥവും സന്തോഷവുമായ ജീവിതത്തിലേക്ക് അവരും.....

? 1വർഷത്തിന് ശേഷം...?

തുമ്പി: ഏട്ടാ ഏട്ടാ.....

കാർത്തി: എന്താ തുമ്പി കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.

തുമ്പി: ഉറങ്ങിയത് ഒക്കെ മതി എണീറ്റേ.

കാർത്തി: എന്താ മോളെ??

തുമ്പി: ഇന്നെന്റെ birthday ആയിട്ട് അമ്പലത്തിൽ കൊണ്ടു പോവാന്നല്ലേ ഇന്നലെ രാത്രി എന്നോട് പറഞ്ഞേ??

കാർത്തി: അതൊക്കെ പോവാം പെണ്ണേ. ഞാൻ അല്പം നേരം കൂടെ ഉറങ്ങിക്കോട്ടെ.

തുമ്പി: എന്താ ഏട്ടന് ഇത്രക്ക് ഉറക്കം?? വാ ഏട്ടാ ഇപ്പൊ തന്നെ സമയം ഒരുപാട് ആയി.

കാർത്തി: ഈ പെണ്ണ്!! മാറ്. അനുവെവിടെ??

തുമ്പി: ഏട്ടത്തി ഒരുങ്ങുവാ.

കാർത്തി: mm ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.

തുമ്പി: വേഗം വായോ.

"ഞാനിപ്പോ ഏറെ സന്തോഷവനാണ്. ഞാൻ മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവരും. രണ്ട് മാസം മുൻപ് ഒരു വ്യാഴാഴ്ച ആയിരുന്നു കുഞ്ഞിന്റെ നൂല് കെട്ട്. അന്നത്തെ ദിവസം ആ ഒരു സന്തോഷത്തിലായിരുന്നു എല്ലാവരും. ഉച്ചയോടെ ആ സന്തോഷം ഇരട്ടിച്ചു. ചേച്ചിയുടെ husband വീട്ടിലേക്ക് വന്നു. ചേച്ചിയോട് സംസാരിച്ചു. പിണക്കങ്ങളും പരിഭവങ്ങളും എല്ലാം പറഞ്ഞു തീർത്തു. ചേട്ടൻ വീട്ടിലേക്ക് വന്നപ്പോ എനിക്ക് ആദ്യം ദേഷ്യം ആയിരുന്നു തോന്നിയത്. പക്ഷെ അമ്മയുടെയും ചേച്ചിയുടെയും അനുവിന്റെയും ഒക്കെ മുഖത്ത് കണ്ട സന്തോഷം എന്റെ ദേഷ്യം ഇല്ലാതാക്കുന്നത് ആയിരുന്നു. ചേട്ടന്റെ കണ്ണുകളിൽ നിന്നും വീണ ഒരിറ്റ് കണ്ണുനീര് അതുവരെ ചെയ്ത പാപങ്ങൾക്ക് ക്ഷേമ ചോദിക്കുന്നതായിരുന്നു. പിന്നെ കെട്ടിപിടിയും കരച്ചിലും ഒക്കെയായിരുന്നു. ഏതായാലും അവരോന്നിച്ചു. അതിൽപരം സന്തോഷം എന്താ എനിക്ക് വേണ്ടേ?? ചേട്ടനെ അടുത്തറിഞ്ഞപ്പോ തന്നെ മനസിലായി ആള് ഒരു പഞ്ചപാവമാ. പേര് അനൂപ്. എത്രയാന്ന് വച്ച അമ്മടേം ചേച്ചിടേം വാക്ക് കേട്ട് സ്വന്തം ഭാര്യയെ വേണ്ടാന്ന് വാക്കുവാ?? നടന്നതെല്ലാം ചേട്ടൻ എന്നോട് പറഞ്ഞു. ഇപ്പൊ എനിക്കും ചേട്ടനെ വല്യ ഇഷ്ട്ടാ. 1 മാസം മുൻപ് ചേട്ടൻ

💬 Comments

View all comments