0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1589

വർക്ക് ചെയ്യുന്ന കമ്പനിയിൽ തന്നെ എനിക്കും കൂടെ എന്റെ വാല് മനുവിനും ഒരു ജോലി കിട്ടി. ക്ലിനിങ്ങാണ്. ഡേയും നൈറ്റും. മാറി മാറി ആണ് പോകുന്നെ. അതുകൊണ്ട് തന്നെ ഞങ്ങള് ഹാപ്പിയായിരുന്നു. ആകെയുള്ളൊരു സങ്കടം ചേച്ചിയും കുഞ്ഞും അമ്മയും ഇപ്പൊ ഞങ്ങളുടെ കൂടെയല്ല താമസം. ഇവിടുന്ന് ഏകദേശം പത്തിരുപത് കിലോമീറ്റർ ഉണ്ട് ചേട്ടന്റെ ഓഫീസിലേക്ക്. ഓഫീസിൽ നേരത്തെ എത്താനുള്ളത് കൊണ്ട് ഓഫീസിന് അടുത്തായി തന്നെ ഒരു ചെറിയ വീടും വാങ്ങിച്ചു. ഇപ്പൊ അവിടെയാ അവര് നാല്‌ പേരും താമസം. ഞങ്ങള് എന്നും പോയി കാണാറുണ്ട്. അവരെ കണ്ടില്ലേൽ ഒരു ദിവസം പോലും ഒന്നുറങ്ങാൻ പറ്റില്ലഞങ്ങൾക്കാർക്കും. എനിക്കും മനുവിനും ബൈക്ക് കൈകിട്ടുമ്പോ ഒരാവേഷം ഉണ്ട് അതുകൊണ്ട് തന്നെ ഇനി അന്പത് കിലോമീറ്റർ ഉണ്ടെങ്കിലും ഞങ്ങള് പത്ത് മിനിറ്റിനുള്ളിൽ എത്തും. അമ്മ ഓരോ മാസം കൂടുമ്പോ ഇങ്ങോട്ടേക്ക് വരും. രണ്ട് മക്കളോടൊപ്പവും സന്തോഷത്തോടെ കഴിയും. ഈ വയസ്സാം കാലത്ത് ആ അമ്മക്ക് കിട്ടുന്ന ഏറ്റവും വല്യ സന്തോഷം അത് തന്നെയാ. ഇതിനിടയിൽ മനുവും വാങ്ങിച്ചു ഒരു duke. Duke390 എടുക്കാനാ ഞാൻ പറഞ്ഞേ. പക്ഷെ അവൻ എടുത്തത് എന്റെ അതേ same വണ്ടി. നമ്പർ പ്ളേറ്റ് മാത്രം മാറ്റം ഉണ്ട്. കളർ വരെ ഒന്ന്. ഒരാഴ്‌ച മുൻപായിരുന്നു മനുവിന്റെയും ലക്ഷ്മിയുടെയും കല്യാണം. ആ കല്യാണം കൂടിയപ്പോ ഞാൻ കരുതിയില്ല രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എന്റെയും അനുവിന്റെയും കല്യാണം ആണെന്ന്. അങ്ങനെ എന്റെ അനു എല്ലാ അർഥത്തിലും എന്റെ സ്വന്തമായി. ഇവിടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. ഞാൻ പോലും കണ്ടിട്ടില്ലാത്ത ഒരുപാട് ബന്ധുക്കൾ വന്നു. ചിലരൊക്കെ അനുവിനേം തുമ്പിയെയും ഒക്കെ കരയിപ്പിക്കാൻ വന്നവരായിരുന്നു. അനുവിന്റെ മുഖത്തെ പറ്റി ഓരോന്ന് പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്നും വീണ ഒരു തുള്ളി കണ്ണുനീര് എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു. അവരോട് മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷെ അനുവെന്നെ തടഞ്ഞു. ഞാൻ കൊടുക്കാൻ ഉദ്ദേശിച്ച മറുപടി അമ്മയും ചേച്ചിയും അവർക്ക് കൊടുത്തു. ഒരു കാരണം പോയ അടുത്ത കാരണം കണ്ടുപിടിക്കും അതാ അവരുടെ സ്വഭാവം.

💬 Comments

View all comments