0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1590

അനുവിനെ വിട്ട് അവര് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അച്ഛന്റേം അമ്മടേം ലീലാവിലാസങ്ങൾ കുത്തിപൊക്കി. അവര് പറയുന്ന ഓരോ വാക്കും എന്റെ നെഞ്ചിലാ കൊണ്ടത് എന്തൊക്കെ പറഞ്ഞാലും ജനിപ്പിച്ചവരല്ലേ?? തുമ്പി എന്റെ തോളിൽ ചാരി വിതുമ്പി. എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ കണ്ണിൽ നിന്നും ഉതിർന്നു ഒരു തുള്ളി കണ്ണുനീർ. "നല്ലൊരു ദിവസത്തെ നശിപ്പിക്കാൻ ഇങ്ങനെയൊരുന്ന് വന്നോളും." അതിനുള്ള മറുപടിയും അമ്മയും ചേച്ചിയും തന്നെയാണ് കൊടുത്തത്. "അതേ തന്റെ മോളെന്നും അല്ലല്ലോ ഇവൻ കെട്ടുന്നത്. എടൊ താൻ ജയിലിൽ കിടന്നിട്ടില്ലേ വല്ലവന്റെയും പുരയിടത്തിൽ കേറി തേങ്ങ മോട്ടിച്ചതിന്. തന്നെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടോടോ??"
അവസാനം ചേട്ടന്റെ ഒരു പഞ്ച് ഡയലോഗ് കൂടെ അയപ്പോ കർന്നോമാർക്ക് വയർ നിറഞ്ഞു. "അതേ ഇനി തൊള്ള തുറന്നാൽ ഗർഭം കലക്കി വച്ച് പൊട്ടിക്കും ഞാൻ."പിന്നെയും ആരോ എന്തോ പറയാൻ വന്നപ്പോ എന്റെ അളിയന്റെ ശബ്ദതവും അവിടെ മുഴങ്ങി. അങ്ങനെ ദുർഗ്ഗ ദേവിയെ സാക്ഷിനിർത്തി എന്റെ പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തി. ആ സമയത്ത്‌ അവളുടെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീര് അവസനത്തേതായിരുന്നു. ഇനി ജീവിതാവസാനം വരെ ആ കണ്ണുകൾ ഒന്നിനു വേണ്ടിയും കരയില്ല. കരയാൻ ഞാൻ സമ്മതിക്കില്ല.അവിടെ വച്ച് ഞാനെടുത്ത സത്യം. അന്നാ ചടങ്ങിൽ വേറൊരു കാര്യം കൂടെ ഉണ്ടായി. എനിക്കും അനുവിനും സന്തോഷം സമ്മാനിച്ച് കൊണ്ട് അഞ്ജലിയും കുടുംബവും ഞങ്ങടെ കല്യാണത്തിൽ പങ്കെടുത്തു.

ഇന്ന് തുമ്പിയുടെ birthday അഹ്. ഇന്ന് അമ്പലത്തിൽ കൊണ്ട് പോവാന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഇന്നലെ കിടന്നപ്പോ താമസിച്ചു."

തുമ്പി: എന്റെ ഏട്ടാ ഇതുവരെ റെഡിയായില്ലേ എന്താ ഇരുന്ന് സ്വാപ്നം കാണുവാ??

തുമ്പിയുടെ കാതടപ്പിക്കുന്ന ഒച്ചയാണ് കാർത്തിയെ തന്റെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

കാർത്തി: ഒന്നാടങ്ങേടി.

തുമ്പി: ഒന്ന് പോയേ പോയി കുളിച്ചേ.

അവൾ ഉന്തിതള്ളി അവനെ കുളിമുറിയിൽ കേറ്റി. ഷവറിൽ നിന്നും വീഴുന്ന തണുത്ത ജലകണങ്ങൾ അവന് ശരീരത്തിനും അതുപോലെ തന്നെ മനസ്സിനും കുളിർമയേകി. പത്ത് മിനിറ്റിനുള്ളിൽ അവൻ കുളിച്ചിറങ്ങി. ബാത് ടവൽ ചുറ്റി അരക്ക് താഴോട്ടുള്ള നഗ്നത മറച്ച് അവൻ മുറിയിലേക്ക് കേറി. അലമാരയിൽ എന്തോ തിരയുന്ന

💬 Comments

View all comments