Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഇപ്പോളും എങ്ങനെ പറയാൻ തോന്നുന്നെടാ അതൊക്കെ വിടാൻ????എനിക്ക് ഇപ്പോളും എന്റെ പേടി മാറിട്ടില്ല.അതെങ്ങനും വന്ന് നമ്മളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ????
കാർത്തി: അതെങ്ങനെയാ അതിനു മുന്പേ എന്നെയും വിളിച്ചുകൊണ്ടു നീ ഓടിലെ????
മനു: ദേ മിണ്ടാണ്ട് വണ്ടി ഓടിച്ചോണം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കലും.ഞാൻ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു.നാളെ രാവിലെ നമ്മട മുടിയും നഖവും ആർകെങ്കിലും പെറുക്കി എടുക്കാമായിരുന്നു.
കാർത്തി: നീ ഇപ്പൊ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നില്ല.അതിന് നമ്മളെ കൊല്ലാൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ നമ്മളെ പിന്നാലെ വന്നേനെ.
മനു: നീ ഒന്ന് പേടിപ്പിക്കാതെ മലരേ...........
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ഹോസ്റ്റലിൽ എത്തി.പക്ഷെ രാത്രി മതിൽ ചാടി പോയത് കൊണ്ട് തിരിച്ചും അവർ അങ്ങനെ തന്നെ മതിൽ ചാടി തിരിച്ചു കേറി bike മതിലിനു സൈഡിൽ വച്ച് ലോക്ക് ചെയ്തു.
കയർ കെട്ടി ആയിരുന്നു അവർ ഇറങ്ങിയത്.തിരിച്ചും അതെ കയറിൽ തന്നെ അവർ മേലോട്ട് കയറി.റൂമിലെത്തി അവർ വാതിലടച്ചു.മനു ആദ്യം തന്നെ തന്റെ ഇഷ്ട്ട ദേവൻ ശിവനെ പ്രാർത്ഥിച്ചു കിടന്നു.പക്ഷെ കാർത്തിക്ക് അപ്പോളും ഉറക്കം വരുന്നുണ്ടയിരുന്നില്ല.മനു നോക്കുമ്പോ കാർത്തി ജനലിനടുത് എന്തോ ആലോചിച്ചു നിക്കുന്നു.
മനു: നീയെന്താ ഈ ആലോചിക്കുന്നെ.
കാർത്തി: ഏയ് ഒന്നുമില്ല.
മനു: ടാ മലരേ നീ എന്താ ആലോചിക്കുന്നത് എന്ന് എനിക്ക് മനസിലായി.ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ.വേണ്ടാത്ത ചിന്തകൾ ഒന്നും വേണ്ട മോനെ നടക്കുല.
കാർത്തി: എനിക്ക് എന്തോ ഉറക്കം വരുന്നില്ല അളിയാ
മനു: വരില്ല.പ്രാർത്ഥിചിട്ട് കിടക്കാൻ നോക്ക്.ഓ sorry നീനക്ക് പിന്നെ ദൈവത്തെ വിശ്വാസം ഇല്ലല്ലോ.
💬 Comments
View all comments