0%

Chapter Title : യക്ഷിയും ഞാനും [Daryl Dixon]

Author : Kambikathakal Read All Parts 155

തളിക്കാതെ ചെല്ലാൻ നോക്ക്."

"അപ്പൊ അളിയാ ഞാൻ sunday ഇങ്ങോട്ടിറങ്ങാം. പിന്നെ നിനക്ക് സഹായത്തിന് ഒരാളെ ഏർപ്പാട് ആക്കിട്ടുണ്ട്. ഒരു പെണ്കുട്ടിയാ.....!!"

"പെണ്കുട്ടിയോ.....??"

"പെണ്കുട്ടി എന്ന് പറഞ്ഞാ ഒരമ്മച്ചി. പേര് അംബിക. ഞങ്ങള് താമസിച്ചോണ്ടിരുന്ന സമയത്ത് അടുക്കള പണിക്ക് നിന്നതാ. ഞാൻ അവരെ വിളിച്ചിട്ടുണ്ട് അവര് എത്തും."

"അല്ല അവരെവിടുന്ന വരണേ....??"

"അവര് ടൗണിന്നാ."

"ടൗണിൽ ഉള്ളവര് ഇവിടെ വരോ.....?? അതുമൊറ്റക്ക്.....??"

"അതോർത്ത് നീ പേടിക്കണ്ട. അവര് വന്നോളും. എന്നാ ഞാനിറങ്ങട്ടെ...,"

ഹൃദയം തൊട്ടൊരു ഹസ്തദാനം ചെയ്ത ശേഷം അവൻ നടന്നു. ടൗണിൽ നിന്നും പിടിച്ച ടാക്സി കാർ വെളിയിൽ തന്നെ കാത്ത് കിടപ്പുണ്ട്. അതിലേക്ക് കേറിയതും ഡ്രൈവർ വണ്ടി എടുത്തു. കണ്മുന്നിന്ന് വണ്ടി മറയും വരെ ഞാനവിടെ തന്നെ നിന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ആയിരുന്നു കാർത്തിക് സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ്. അവിടെ വച്ച് കണ്ടതാണ് മനോജിനെ. കാർത്തിക്കിന്റെ സിനിമയുടെ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മനോജ്. നല്ലൊരു വ്യക്തി എന്നതിലുപരി സ്വന്തമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും കൊണ്ട് നടക്കുന്നവൻ. എങ്ങനത്തെ സിനിമയാണ് ചെയ്യാൻ താല്പര്യം എന്ന് വെറുതെ എങ്കിലും ചോദിച്ചപ്പോ ഒട്ടും ആലോചിക്കാതെ തന്നെ അവൻ മറുപടിയും തന്നിരുന്നു പ്രേതപടങ്ങൾ. കുഞ്ഞുനാള് തൊട്ടുള്ള ആഗ്രഹം ആയിരുന്നത്രേ. ഒരു കഥ ഞാനെഴുതി തന്നാൽ സ്വികരിക്കുമോ എന്ന് ചോദിച്ചപ്പോ പരിസരം മറന്നവൻ എന്റെ കാലിലേക്ക് വീണിരുന്നു. കുറച്ച് കാലതാമസം എടുക്കുമെന്ന് പറഞ്ഞപ്പോ ചിരിയോടെ അവൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്.

സാറിന്റെ ആ ഒരു കഥക്കായി എത്ര കൊല്ലം വേണോ കാത്തിരുന്നോളം.....!!

പാർട്ടിയും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോ ആദ്യം തന്നെ മനസ്സിൽ കണക്ക് കൂട്ടിയത് നല്ലൊരു കഥ എഴുതാൻ പറ്റിയ സ്ഥലമായിരുന്നു. എല്ലാ യക്ഷി കഥ പോലെ അല്ല മറിച്ച് കുറച്ച് വ്യത്യസ്തമായി വേണം ഈ കഥ അവതരിപ്പിക്കാൻ. അതുകൊണ്ട് തന്നെ സ്ഥിരം പോകാറുള്ള ഇടങ്ങളിലൊന്നും ഇത്തവണ പോയി ബുദ്ധിമുട്ടിയില്ല. ഹൊറർ സ്റ്റോറി എഴുതാൻ പറ്റിയ നല്ലൊരു സ്ഥലം എവിടെ കിട്ടുമെന്ന ചിന്തയാണ് ഒടുവിൽ അഭിയുടെ ഫോൺ കോളിലേക്ക് എത്തിച്ചത്. ഈ വീടിനെ

💬 Comments

View all comments