0%

Chapter Title : യക്ഷിയും ഞാനും [Daryl Dixon]

Author : Kambikathakal Read All Parts 157

കുറിച്ചും സ്ഥലത്തെ കുറിച്ചുമൊക്കെ അവൻ ഫോണിലൂടെ പറയുമ്പോ തന്നെ തീരുമാനിച്ചതാ ഈയിടം തന്നെ മതീന്ന്. അതിന്റെ കൂടെ പ്രേതശല്യം ഉണ്ടെന്ന് കൂടെ അവന്റെ വായിന്ന് വീണപ്പോ എത്രയും വേഗം ഇങ്ങോട്ടേക്ക് വന്നാ മതിയെന്നായി. പക്ഷെ അപ്പോഴും ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്. ഇക്കാലത്ത് സിനിമകളിൽ അല്ലാതെ പ്രേതങ്ങളെ എവിടെ കിട്ടാനാ....?? എന്നെപ്പോലെയുള്ള എഴുത്തുകാരുടെ വെറും അക്ഷരങ്ങൾ മാത്രമാണ് പ്രേതവും യക്ഷിയും ചത്താനും...... എന്നാൽ അതൊക്കെ ഉണ്ടെന്നും അതിന്റെയൊക്കെ കഥകൾ പറഞ്ഞു തരാനും നമുക്കിടയിൽ തന്നെ ഒരുപാട് പേരുണ്ട്. എന്നാലവരൊട്ട് ഇതൊന്നും കണ്ടിട്ടില്ല താനും. എന്റെ രീതി വച്ച് കണ്ണിൽ കാണുന്നതെ ഞാൻ വിശ്വസിക്കൂ. നമ്മുക്ക് നോക്കാന്നേ ഇവിടെ അവൻ പറഞ്ഞത് പോലെ വല്ലതുമുണ്ടോന്ന്. അതിനിടയില് എന്റെ കഥയും പൂർത്തിയാവും......!!.

ഒന്ന് ഫ്രഷ് ആവണം. ബാക്കിയൊക്കെ പിന്നെ., വീടും വീടിനകവുമൊക്കെ നേരത്തെ കണ്ടതിനാൽ ഇനി ബാത്രൂം ഏത് കിച്ചൻ ഏത് എന്ന് തപ്പി കണ്ടുപിടിക്കണ്ട. നേരെ ബാത്‌റൂമിൽ കേറി വിസ്തരിച്ചൊരു കുളി. ഇളം തണുത്ത വെള്ളം തലയിൽ കുസൃതി കാട്ടിയതും ആ പറഞ്ഞറിയിക്കാനാവാത്ത സുഖത്തിൽ കണ്ണുകൾ അടച്ച് അങ്ങനേ നിന്നു ഏറെനേരം. ഇങ്ങോട്ട് വന്നത് ഇന്നാണേലും രണ്ട് ദിവസങ്ങൾക്ക് മുന്നേ തന്നെ അഭി എല്ലാം ഇവിടെ ഒരുക്കിയിരുന്നു. ചുറ്റിനുമുള്ള കാട് ചെറുതായിയൊക്കെ വെട്ടിതെളിച്ചിട്ടുണ്ട്. വഴിക്ക് വേണ്ടി മാത്രം......!!

കുളി കഴിഞ്ഞിറങ്ങി ഒരു ചായ ഇട്ടു. കുളിച്ചതിനാൽ തന്നെ നല്ല തണുപ്പുണ്ട്. ഈ തണുപ്പിൽ ഇളം ചൂട് ചായ കൂടി... ചായ ഒരിറക്കിറക്കി ആ വല്യ ഹാളിലേക്ക് നടന്നു. സോഫയിലേക്ക് ഇരുന്നു, ശല്യം ചെയ്യാനും ആരുമില്ല നിയന്ത്രിക്കാനും ആരുമില്ല. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ ഈ നാളത്രയും. ഇതിനിടയിൽ ഒരു നൊമ്പരം ഉണ്ടായത് അച്ഛന്റെ മരണവാർത്ത അറിയുമ്പോഴാണ്. അമ്മക്കുമിപ്പോ തീരെ വയ്യ. ദിവസത്തിൽ ഒരു തവണ മാത്രേ വിളിക്കൂ., എന്നാ വിളിക്കുമ്പോ പറയാൻ ഒന്നേയുള്ളൂ എന്റെ കല്യാണ കാര്യം. ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലിന്ന് രാവിലെ ഏതോ പെണ്ണിനെ കണ്ടുവച്ചിട്ടാ വിളിച്ചേ. ചേച്ചിയും രണ്ട് അനിയത്തിമാരും അമ്മയും കൂടെയാ പെണ്ണിനെ കാണാൻ പോയേ. വാട്സാപ്പിലേക്ക് തുരു തുരേയുള്ള മെസ്സേജുകൾടെ

💬 Comments

View all comments