0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 1.4K

ഇത് വലിയ കൊസ്രാ കൊള്ളി ആയല്ലോ... കാലൻ ആണെന്നൊക്കെ പറഞ്ഞപ്പോ KGF ലെ റോക്കി ഭായിയെ പോലെ കുറെ മാസാണെന്ന വിചാരിച്ചേ..ഇതൊരുമാതിരി"

"അതേത് ഭായി ?"

കാലൻ പുരികം പൊന്തിച്ചു കയ്യിലുള്ള ദണ്ഡ് വട്ടത്തിൽ ചുഴറ്റിക്കൊണ്ടിരുന്നു.

"അതെന്റെ അമ്മായിടെ മോനാ... ബോംബെയിലാ താമസം"

ദാസൻ പുച്ഛത്തോടെ ചിറി കോട്ടി.

യമദേവൻ പോത്തിനെ കൊണ്ട് ഊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.

അവൻ ആ ചോലയുടെ കരയിൽ ഒരു കല്ലിൽ കുന്തിച്ചിരുന്നു.

അപ്പോഴാണ് യമദേവന്റെ കയ്യിലുള്ള ദണ്ഡ് ന്റെ തുഞ്ചത്തായി കൊള്ളിയാൻ മിന്നിയത്.

കൂടെ കൂടെ അത് മിന്നിയതും ദാസന്റെ കണ്ണുകൾ തിളങ്ങി.

"കാലാ അത് സ്റ്റോം ബ്രേക്കർ ആണോ÷"

"എന്ത് ബ്രേക്കർ?"

"തോറിന്റെ കയ്യിലുള്ള സ്റ്റോം ബ്രേക്കർ... ഇടിമിന്നലൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ.. അതോണ്ടല്ലേ പുള്ളി ഇടി മിന്നലിന്റെ ദൈവം ആയത്"

"ഇടി മിന്നലിന്റെ ദൈവം ദേവന്ദ്രനല്ലേ ?"

കാലൻ ദാസനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

"അയ്യോ അല്ല അത് തോറാണ്...തോർ ഓടിൻസൺ..അവഞ്ചേഴ്സിൽ ഒക്കെ ഉള്ള അസ്ഗാർഡിന്റെ പുത്രൻ...കേട്ടിട്ടില്ലേ "

ദാസൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.

മുപ്പത് മുക്കോടി ദൈവങ്ങളുണ്ടെലും അവൻ പറഞ്ഞ ദൈവത്തെ കുറിച്ച് കാലൻ ആദ്യമായി കേൾക്കുകയായിരുന്നു.

ഇതുപോലെ ഇങ്ങനൊരു അവതാരത്തെ കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരുന്നു.

ആശങ്കയുടെ പടു കുഴിയിലേക്ക് യമദേവന്റെ മനസ് കൂപ്പുകുത്തി.

"ഒരുപക്ഷേ നീ പറഞ്ഞ ദൈവം വേറെ ദേവലോകത്തുള്ളത് ആയിരിക്കും...ആ ദൈവത്തെ കുറിച്ച് എനിക്കറിയില്ല "

അദ്ദേഹം തന്റെ കൈകൾ മലർത്തി.

ആ മുഖത്തെ എന്തൊക്കെയോ വേട്ടയാടുന്നുണ്ട്.

ഒരുപക്ഷേ ഉത്തരമില്ലാത്ത സമസ്യ ഞാനാദ്യമായി ചോദിച്ചോണ്ടാവും.

ഉള്ളിലൂറുന്ന കള്ളചിരിയുമായി ദാസൻ  ചോലയിലെ കളകളാരാവത്തിന് കാതു കൊടുത്തു.

💬 Comments

View all comments