Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
ഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ എത്തിച്ചേർന്നത്.
അതും മഴവിൽ നിറമായിരുന്നു.
പോത്തിന്റെ പുറത്തു നിന്ന് അവരിറങ്ങിയതും അങ്ങോട്ട് 2,3 പേർ കടന്നു വന്നു.
അവർ ദാസന്റെ കൈയിൽ പിടിച്ചു മുന്നിട്ടേക്ക് നടക്കാൻ തുടങ്ങി.
ദാസൻ തിരിഞ്ഞു നോക്കിയതും തന്നിലേക്ക് നീളുന്ന യമദേവന്റെ രണ്ടു കണ്ണുകളാണ് കാണാൻ സാധിച്ചത്.
അപ്പോഴേക്കും ദാസനെയും കൊണ്ട് അവർ ഒരുപാട് ദൂരെയായിരുന്നു.
അല്പം കഴിഞ്ഞതും അവന്റെ കണ്ണിലൊരു കെട്ട് വീണു.
അതോടെ ചുറ്റുമുള്ളതൊന്നും അവന് കാണാൻ പറ്റിയില്ല.
എങ്ങോട്ടേക്കൊക്കെയോ അവർ ദാസനെയും കൊണ്ട് പോയി.
അല്പം കഴിഞ്ഞതും ഒരു സ്ഥലത്ത് ദാസനെ നിർത്തിയ ശേഷം അവർ കണ്ണിലെ കെട്ട് അഴിച്ചു മാറ്റി.
മുന്നിലെ കാഴ്ച്ച തെളിഞ്ഞു വന്നതും അവൻ കണ്ടത് സ്വർണ സിംഹാസനത്തിൽ ആസനസ്ഥനായ യമദേവനെ ആയിരുന്നു.
ഇപ്പൊ പൊടിക്ക് ആ മുഖത്തു ഗൗരവം വാരി പൂശിയില്ലേ എന്ന് അവന് തോന്നി.
പക്ഷെ അദ്ദേഹത്തിന്റെ മുഖത്തിനോട് അത് ഇണങ്ങുന്നുണ്ടായിരുന്നില്ല.
സ്ഥായിയായ അദ്ദേഹത്തിന്റെ പുഞ്ചിരിയും ഇപ്പോഴില്ല.
അവൻ ചുറ്റുമൊന്ന് നോക്കി.
കാലന്റെ വലത് വശത്ത് കൈയിൽ വലിയൊരു ടാബ് പിടിച്ചുകൊണ്ട് ഒരാളിരുപ്പുണ്ടായിരുന്നു.
മറുവശത്ത് ക്ലാർക്ക് ആണെന്ന് തോന്നിപ്പിക്കും വിധം ഒരാൾ ചാടുലതയോടെ കീബോർഡിൽ പിയാനോ വായിക്കുന്നു.
ദാസൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു സ്ത്രീ ആണെന്ന് മനസിലായത്.
ചുറ്റും നിരീക്ഷിച്ചോണ്ടിരിക്കെ ആ ടാബ് മാറ്റി വച്ച് അയാൾ ദാസനെ ചുഴിഞ്ഞൊന്ന് നോക്കി.
ആ കണ്ണുകളിൽ ഗൗരവം നിറഞ്ഞു നിന്നു.
എന്നിട്ട് പറഞ്ഞു തുടങ്ങി.
"നാം ചിത്രഗുപ്തൻ...ഈ കാലപുരിയിലെ കാര്യസ്ഥൻ..അതിലുപരി ഭൂമിയിലെ ജനങ്ങളുടെ ആയുസ് നോക്കുന്ന കണക്ക പിള്ള"
അദ്ദേഹത്തിന്റെ ശബ്ദം അവിടെ മാറ്റൊലി കൊണ്ടു.
"ഓഹ് അപ്പൊ
💬 Comments
View all comments