0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 1.4K

ഇതാണല്ലേ ആ ഗഡി "

ദാസൻ വിനയത്തോടെ അയാളെ വണങ്ങി.

അവന്റെ ആ പ്രവൃത്തി ചിത്ര ഗുപ്തന് ക്ഷ പിടിച്ചു.

അത് കണ്ടു കൊണ്ടിരുന്ന യമദേവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

"ദാസാ ഭൂമിയിലെ നിന്റെ വാസം അവസാനിച്ചു.. നീയിപ്പോൾ ഇതാ കാലപുരിയിലേക്ക് ആഗതനായിരിക്കുന്നു..ഈ മനുഷ്യയുസ്സിൽ നീ നേടിയതെന്ത് ? നമ്മോട് വിശദീകരിച്ചാലും"

ചിത്ര ഗുപ്തന്റെ ചോദ്യം കേട്ട് ദാസനൊന്ന് പതറി.

അവൻ ഓർത്തു നോക്കി ഈ 30 വര്ഷക്കാലയാളവിൽ താൻ എന്ത് നേടിയെന്ന്?

പക്ഷെ ഒന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

മനസ് ആകെ ശൂന്യമായി പോയി.

ഫ്യൂസ് പോയ ബൾബ് പോലെ.

ആകെ കൂരിരുട്ട് മാത്രം ബാക്കി.

തന്റെ ആദ്യ ചോദ്യത്തിന് അവന്റെ പക്കൽ ഉത്തരമൊന്നുമില്ലെന്ന് മനസിലാക്കിയ ചിത്ര ഗുപ്തൻ അവനു നേരെ രണ്ടാമത്തെ ചോദ്യമെറിഞ്ഞു.

"നീ നിന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു ? നിന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടി എന്ത് ചെയ്തു ? എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു ?"

ആ ചോദ്യം കേട്ടതോടെ ചൂളി പോകുന്ന പോലെയായി പോയി ദാസന്.

വല്ലാത്ത കുറ്റബോധം അവന്റെ മനസ്സിൽ അലയടിച്ചു തുടങ്ങി.

എന്നും സ്വസ്ഥതക്കേടും ഉപദ്രവവും മാത്രേ ശ്രീജയ്ക്കും മാളൂട്ടിക്കും കൊടുത്തിട്ടുള്ളൂ..

ഒരിക്കൽ പോലും നല്ലൊരു അച്ഛനാകാനോ ഭർത്താവാകാനോ തനിക്ക് കഴിഞ്ഞിട്ടില്ല.

ഒരു മിട്ടായി പോലും തന്റെ കുഞ്ഞിന് ഇതുവരെ വാങ്ങി നൽകിയിട്ടില്ല.

അതോർത്തപ്പോഴേക്കും പശ്ചാത്താപം കൊണ്ട് അവന്റെ മനസ് നീറി തുടങ്ങി.

ഒരിക്കൽ പോലും നന്നാകുവാൻ ഇനിയൊരു അവസരം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ ആദ്യമായി ഒന്നു വാവിട്ടു കാരയുവാൻ തല തല്ലി കാരയുവാൻ ദാസന് മോഹം

💬 Comments

View all comments