Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
തോന്നി.
ഈ ദൃശ്യങ്ങളൊക്കെ താടിക്ക് കൈ കൊടുത്തു നോക്കിയിരിക്കുക്കയായിരുന്ന യമദേവൻ ഒന്നും ഉരിയാടിയില്ല.
ചിത്ര ഗുപ്തൻ വീണ്ടും എന്തോ പറയാൻ തുണിഞ്ഞതും അവിടുള്ള വിളക്കുകളെല്ലാം കെട്ടു പോയി.
അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന കംപ്യൂട്ടറുകളും ടാബും ഒക്കെ പൊടുന്നനെ വലിയ ശബ്ദത്തോടെ ഓഫ് ആയിപ്പോയി.
ഈ ഒച്ചപ്പാടൊക്കെ കേട്ട് ദാസൻ അല്പം ഭയത്തോടെ ചുറ്റും നോക്കി.
പല സ്ഥലത്തു നിന്നും ആളുകൾ വരുന്നു പോകുന്നു.
ആകെ ആ കാലപുരി സഭ മൊത്തം ആളുകൾ നിറഞ്ഞു ബഹളമയമായി.
യമദേവന്റെ മുഖത്തേക്ക് നോക്കിയതും അദ്ദേഹം അവനെ നോക്കി കള്ള ചിരിയോടെ കണ്ണിറുക്കി.
അതിന്റെ അർത്ഥം എന്താണെന്ന് അവന് മനസിലായില്ല.
ആകപ്പാടെ കോലാഹളങ്ങളായതും യമദേവൻ കയ്യുയർത്തി.
പൊടുന്നനെ അവിടെ നിശബ്ദമായി.
ഗൗരവത്തോടെ യമദേവൻ ചോദിച്ചു.
"ചിത്രഗുപ്താ എന്തു സംഭവിച്ചു?"
'ദേവാ ക്ഷമിച്ചാലും വീണ്ടും വൈറസിന്റെ അതിപ്രസരം..ഇവിടുത്തെ കമ്പ്യൂട്ടർ വ്യവസ്ഥിതി മൊത്തം തകരാറിലായി"
അത് കേട്ടതും കാലൻ ഒന്നിരുത്തി മൂളി.
കാലപുരിയിലെ പേരുകേട്ട ടെക്നീഷ്യൻമാർ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു.
"അതുവരെ ഈ ആത്മാവിനെ എന്ത് ചെയ്യണം?"
ദാസനെ ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"സഭയിലെ വിചാരണ കഴിയാതെ ഒരു ആത്മാവിനെയും ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കില്ല'
ചിത്ര ഗുപ്‌തൻ തീർത്തും പറഞ്ഞു.
"എങ്കിൽ ഈ ആത്മാവ് ഭൂമിയിലേക്ക് തന്നെ തിരിച്ചു പോയിക്കൊള്ളട്ടെ..അതുവരെ ഇയാൾക്ക് ഒരവധി കൂടി നൽകാം..അയാൾക്ക് പശ്ചാത്താപം ചെയ്യാനുള്ള ഒരവസരം"
"അങ്ങയുടെ ഹിതം പോലെ ദേവാ"
"ഉം "
കാലൻ ഒന്നിരുത്തി മൂളി.
അതിനു ശേഷം സിംഹാസനത്തിൽ നിന്നും എണീറ്റു.
അവിടെ ചാരി വച്ചിരുന്ന ദണ്ഡ് കൈയിൽ പിടിച്ചുകൊണ്ട് കാലൻ ദാസന്റെ സമീപം നടന്നു
💬 Comments
View all comments