Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
പ്രഭാസിനെ പോലെയാണ് ദാസന് തോന്നിയത്.
"ആരാ എന്തു വേണം ?"
അവൻ കുശലത്തോടെ അയാളോട് ചോദിച്ചു തുടങ്ങി.
"നാം നിന്നെ കൊണ്ടുപോകാൻ വന്നതാണ് വത്സാ"
ആഗതൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.
'അയ്യോ ഞാൻ വത്സനല്ല ദാസനാണ് "
അവൻ അയാളെ തിരുത്താൻ ശ്രമിച്ചു.
"നാം നിന്നെ അഭിസംബോധന ചെയ്തതാണ് പുത്രാ...നമ്മുടെ വന്ദനം താഴ്മയായി സ്വീകരിച്ചാലും"
"ഇയാൾക്ക് വല്ല വട്ടാണോ?"
ദാസൻ തന്റെ സംശയാദൃഷ്ടിയുടെ മുനയിൽ ആഗതനെ നിർത്തി.
"അതേയ് നിങ്ങളാരാന്ന് പറാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ "
ദാസൻ മുഷിപ്പോടെ അയാളോട് പറഞ്ഞു.
എങ്ങനേലും അയാളെ പറഞ്ഞു വിടാൻ അവനു ധൃതിയായി.
"പുത്രാ നാം ദേവലോകത്ത് നിന്നും ആഗതനായിരിക്കുന്നു..നിന്നെയും കൊണ്ട് ഒരു മടക്കയാത്രക്ക് വന്നതാണ്... ഭൂമിയിലെ നിന്റെ വാസത്തിന് അറുതി വന്നിരിക്കുന്നു ..നിന്റെ ആയുസ്സ് പൂർത്തിയായിരിക്കുന്നു..നീ നമ്മുടെ കൂടെ മടങ്ങാൻ തയാറാകുക"
"നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയുന്നേ ഞാൻ വരാനോ എങ്ങട്ട് ?ഒരിടത്തേക്കും ഞാൻ വരൂല"
കോപത്തോടെ അവൻ തിരിഞ്ഞു പോകാൻ തുടങ്ങി.
'ദാസാ നീ മരണപ്പെട്ടു...നിന്റെ ദേഹം ജീവൻ വെടിഞ്ഞു..നീ ഇപ്പോൾ ഒരു ആത്മാവാണ്.. നിന്നെയും കൊണ്ടുപോകാൻ ദേവലോകത്തു നിന്നും വന്ന യമദേവനാണ് ഞാൻ."
ആ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.
ആഗതനെയും നോക്കിയിരിക്കുന്ന സമയത്താണ് അപ്പുറത്ത് ഒരു ശബ്ദം കേട്ടത്.
"ങ്റ്ഹാ........................."
നീട്ടിയുള്ള അമറൽ കേട്ട് ദാസൻ ചുറ്റും നോക്കി.
അപ്പോഴാണ് വീട്ടു വളപ്പിൽ തെങ്ങിനോട് ചേർത്ത് കെട്ടി വച്ച അസാമന്യ വലിപ്പമുള്ള കറുത്തുരുണ്ട പോത്തിനെ അവൻ ശ്രദ്ധിച്ചത്.
അത് കണ്ടതും നേരിയ ഭയം അവന്റെ മനസിനെ കീഴടക്കി.
.
.
.
.
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉരുകി.
അകത്തേക്ക് ചെന്നാൽ തന്റെ ശവവും കെട്ടിപിടിച്ചു കരയുന്ന ഭാര്യയെ കാണേണ്ടി വരും.
മുൻപോട്ട് പോകാമെന്ന് വച്ചാൽ ഇയാള് അപശകുനം പോലെ നിൽക്കുന്നു.
ഇത് ആരാണാവോ ?
ശരിക്കും കാലൻ തന്നാണോ?
ദാസന് ശങ്ക തോന്നി.
അവന്റെ മുഖ ഭാവത്തിൽ നിന്നും യമദേവൻ അത് മനസിലാക്കി.
"ദാസാ ഞാൻ യമദേവൻ തന്നാണ്.
അതിൽ യാതൊരുവിധ സംശയങ്ങളും വേണ്ട"
"അങ്ങനെ മനസിലാകുന്ന ഭാഷയിൽ പറാ.. അല്ലാതെ വത്സാ കുൽസ എന്നൊക്കെ പറഞ്ഞാൽ എനിക്കൊരു കോപ്പും മനസിലാവൂല.
ദാസൻ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
"തീർച്ചയായും നിനക്ക് മനസിലാകുന്ന ഭാഷയിൽ ഞാൻ പറയുന്നതായിരിക്കും."
യമദേവൻ പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടതും ദാസന് സന്തോഷമായി.
"ഉം ഉം "
💬 Comments
View all comments