0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 571

യമദേവന്റെ നീട്ടിയുള്ള മൂളലും ചിരിയും ദാസന് വല്ലാത്തൊരു പുതുമായായിരുന്നു.

കഥകളിൽ ഒക്കെ കണ്ടും കേട്ടും പരിചയമുള്ള സാക്ഷാൽ യമദേവൻ അഥവാ മരണദേവൻ തന്റെ കണ്മുന്നിൽ എത്തിയതിന്റെ ത്രില്ലിൽ ആയിരുന്നു ദാസൻ.

എങ്കിലും അവൻ കാലനെ ചുഴിഞ്ഞൊന്ന് നോക്കി.

നീളമുള്ള കോലൻ മുടി.

ഉരുണ്ട മുഖത്തിൽ തിളങ്ങുന്ന നീലക്കണ്ണുകൾ വിളങ്ങി നിൽക്കുന്നു.

പുഞ്ചിരിയോടൊപ്പം കവിളിൽ വിരിയുന്ന നുണക്കുഴി ആരെയും മനം മയക്കുന്നതായിരുന്നു.

മനോഹരമായ ചേലയും അല്പം ആഭരണങ്ങളും ദേവന്റെ സൗന്ദര്യം ഇരട്ടിയാക്കി.

അതോടൊപ്പം തെളിഞ്ഞു കാണുന്ന ഒത്ത ശരീരം അസാമാന്യ ശക്തി വിളിച്ചോതുന്നു.

ചേലയുടെ പുറത്തൂടെ തെളിഞ്ഞു കാണുന്ന സിക്സ് പാക്കിൽ അവന്റെ കണ്ണുകൾ ഉടക്കി.

"ദൈവങ്ങൾക്കൊക്കെ ജിമ്മൻ ബോഡിയോ?"

ദാസൻ മനസിൽ പറഞ്ഞത് അറിയാതെ വെളിവായി.

അത് കേട്ടതും യമദേവന്റെ അധരങ്ങളിൽ മന്ദസ്മിതം ചൂടി.

"അതൊക്കെ കായകൽപ്പത്തിലൂടെ സാധ്യമാവുന്നതാണ് ദാസാ..പിന്നെ ഞങ്ങൾ അമൃത് ഭക്ഷിച്ചവരാണല്ലോ"

യമദേവൻ അവനു മുന്നിൽ വിശദീകരണം നടത്തി.

"ഓഹ് മനസിലായി മറ്റേ തൈര് കടഞ്ഞപ്പോ അല്ലേ?"

"തൈര് കടഞ്ഞപ്പോ അല്ലടാ മണ്ടാ പാലാഴി കടഞ്ഞപ്പോൾ"

യമദേവൻ അവനെ തിരുത്തി.

"ഓഹ് ആഹ് എന്തേലും ആവട്ടെ...അല്ലാ എങ്ങനെ ഇത്ര കൃത്യമായി മലയാളം ഭാഷ സംസാരിക്കുന്നു?"

ദാസൻ അത്ഭുതം കൂറി.

"അതിന് കാരണം എനിക്ക് ഈ ലോകത്തിലെ എല്ലാ ഭാഷകളും അറിയാം..പിന്നെ എന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുന്നവർ മലയാളികളാ..അപ്പൊ അവരോട് സംസാരിച്ച് പഴകി നിങ്ങളുടെ ഭാഷ വശമായി "

യമദേവൻ കള്ള ചിരിയോടെ മറുപടി പറഞ്ഞു.

"നിങ്ങൾ ആള് കൊള്ളാല്ലോ"

അതു കേട്ടതും യമദേവൻ കണ്ണിറുക്കി കാണിച്ചു.

അതുകണ്ടതും ദാസൻ ഭയങ്കര ചിരി.

നിർത്താതെയുള്ള അവന്റെ ചിരി കണ്ടിട്ട് ദേവൻ ഇടപെട്ടു.

"എന്താ ഇങ്ങനെ ചിരിക്കുന്നെ?"

"ഒന്നുമില്ല യമദേവാ ഞാൻ നിങ്ങളെ കുറിച്ചു ആലോചിച്ചു പോയതാ"

"എന്നെ കുറിച്ചോ ?"

പുരികം കൂർപ്പിച്ചു വച്ച് കാലൻ ചോദിച്ചു.

"അതെയതെ...യമദേവൻ എന്നൊക്കെ പറഞ്ഞപ്പോ നലോണം തടിച്ച് കുടവയറൊക്കെ ചാടിയ രൂപമായിരുന്നു മനസിൽ..പക്ഷെ ഇതൊരുമതിരി ഹിന്ദി സീരിയൽ നടന്മാരെ പോലെ മുടിഞ്ഞ ഗ്ലാമറാണല്ലോ ഒടുക്കത്തെ ബോഡിയും "

ദാസന്റെ അഭിനന്ദനം യമദേവന് ഭേഷായി പിടിച്ചു.

അദ്ദേഹം പ്രൗഢിയോടെ മീശ പിരിച്ചു വച്ചുകൊണ്ട് അവനെ നോക്കി.

ആദ്യമായി ദൈവത്തെ കണ്ട എക്സൈറ്റ്മെന്റിൽ ആയിരുന്നു ദാസൻ.

അതുകൊണ്ടു തന്നെ എന്തൊക്കെ പറയണം എങ്ങനെ പറയണം എന്നൊക്കെ അവനെ സംബന്ധിച്ച് ചോദ്യ ചിഹ്നങ്ങളായി തുടർന്നു.

"അപ്പൊ എങ്ങനാ ദാസാ പോകുവല്ലേ?"

"ആം പോകാം "

ദാസൻ

💬 Comments

View all comments