0%

Chapter Title : യങ് വൈഫ്‌ നേഹ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.9K

നോക്കി.

“വേറെ ഒന്നും കിട്ടിയില്ലേ ഇടാൻ??”

“എന്തെ??”

“ഇത്‌ നി രണ്ടു ദിവസം മുന്നേ ഇട്ടതല്ലേ??”

“ഓ മാറ്റണോ??”

“ഹ്മ്മ് ഇനി വേണ്ട സമയം കളയണ്ട.. കേറു.” അവൾ വേഗം വാതിലടചച്ച് കാർ ഗേറ്റ് കടന്നപ്പോൾ അതും അടച്ചു കാറിൽ കയറി അവർ വേഗം ഓഫീസിലെത്തി. ബോസ്സിന്റെ അഭാവം മനസിലാക്കി സ്റ്റാഫുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.

അത് സംസാരിച്ചുകൊണ്ട് അവർ ബോസ്സിന്റെ ക്യാബിലേക്ക് നീങ്ങി. പോകുമ്പോൾ അരുണിന്റെ കേബിനും ഒഴിവായിരുന്നു. അവൻ ലീവാണെന്നു തോനുന്നു. നേഹയും ഒന്നവിടേക്ക് പാളി നോക്കി. ആ സമയം തന്നെ ബോസ്സ് പുറത്തേക്ക് ഇറങ്ങി വന്നു.

“ഹായ് അരവിന്ദ് ലെറ്റസ്ഗോ. ഞാൻ തന്നെ വിളിക്കാൻ പോവുകയായിരുന്നു.”

“ഷുവർ സാർ.”

“ആഹാ നേഹയും വരുന്നുണ്ടോ??” ബോസ്സ് ഹരിലാൽ ചിരിച്ചു.

“അവൾ ലാപ്ടോപ് എടുക്കാൻ വന്നതാണ്.”

“ഒക്കെ വേഗം വരൂ.”

അത് പറഞ് ഹരിലാൽ ഓഫീസിൽ വന്ന നാലു സ്റ്റാഫുകൾക്ക് രണ്ടു ദിവസം തന്റെ നിയന്ത്രണം ഇല്ലാത്തതിന്റെ നിർദേശം നൽകി. ആ സമയം തന്റെ കേബിനിൽ നിന്നു ലാപ് എടുത്തിട്ട് പോകാൻ വേണ്ടി അരവിന്ദ് അവളോട് ആവിശ്യപെട്ടു ശേഷം യാത്ര പറഞ് അവർ ഇറങ്ങി.

നേഹ കേബിനിൽ കയറി ലാപ് എടുത്ത് ഇറങ്ങിയപ്പോൾ അവിടെ ഓഫീസ് അസ്സിറ്റന്റിനെ കണ്ടു.

“ഹായ്.. ലൈറ്റ്റൂം ഓപ്പൺ ആണോ??” അവളയാളോട്  ചോദിച്ചു.

“യെസ് മാഡം..”

“താങ്ക്സ്.”

നേഹ നേരെ അതിനുള്ളിലേക്ക് നടന്നു. ആ സമയം വൈകി വന്ന അരുൺ ഓഫീസിലെത്തി. സുരേഷിനോട് കാര്യങ്ങൾ തിരക്കി.

“ഓഫീസിലൊന്നും ആരും ഇല്ലല്ലോടാ..”

“ആ ബോസ്സ് ഇല്ലാലോ സാറേ. പിന്നെ അരവിന്ദ് സാറും ഇല്ല..”

💬 Comments

View all comments