Chapter Title : യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി
ആദ്യത്തെ രണ്ടു മൂന്നു തവണ ഇതറിഞ്ഞിട്ടും എന്താണ് കാരണമെന്നു എനിക്ക് മനസ്സിലായില്ല. എന്നാൽ വീണ്ടും ഇത് ആവർത്തിച്ചപ്പോൾ ആണ് ഞാൻ ശെരിക്കും ശ്രെദ്ധിക്കുന്നത്, ഇരുട്ടിൽ ഒരു കൈ സ്ത്രീയുടെ കഴുത്തിനു താഴെ ബ്ലൗസിനാൽ മറയ്ക്കപ്പെടാത്ത ഭാഗത്തു ഇഴഞ്ഞ് നീങ്ങുന്നു. ഇരുട്ടായതിനാലും തിരക്കായതിനാലും മറ്റാരും ഇത് ശ്രെദ്ധിക്കുന്നുമില്ല. അധികം വൈകാതെ ആ കൈയ്യുടെ ഉടമയേം ഞാൻ കണ്ടുപിടിച്ചു. അയാളുടെ പ്രവൃത്തി ആ സ്ത്രീ ഇഷ്ടപ്പെടുന്നില്ലന്നും പ്രതികരിക്കാൻ നിർവ്വാഹമില്ലന്നും സ്ത്രീയുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി. അത്രയും നേരം ഞാൻ എന്തിനാണോ ശ്രെമിച്ചത്, അത് തന്നെയാണ് അയാളും ചെയ്യുന്നത്. പക്ഷെ എനിക്കത് അനുവദിച്ചു കൊടുക്കാൻ തോന്നിയില്ല. തിരക്കിൽ മാറി നിൽക്കുന്ന പോലെ ഞാൻ അയാളുടെ മുന്നിലേക്ക് കേറി നിന്ന് സ്ത്രീയ്ക് സംരക്ഷണം നൽകി. എന്നിട്ടും അയാളുടെ കൈ വീണ്ടും കടന്നു വരുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പൂർണമായും അയാളുടെ മുന്നിൽ സ്ത്രീയ്ക്ക് സൈഡിൽ കേറി നിന്ന്. എന്റെ ഈ പ്രവൃത്തി അയാളിൽ ദേഷ്യം ഉളവാക്കിയെന്നു വ്യെക്തം, ഞാനും അയാളുടെ മുഖത്തു നോക്കി എല്ലാം ഞാൻ മനസ്സിലാക്കി എന്ന് അറിയിച്ചു.
ഈറോഡ് എത്തി, ഉള്ളിലുള്ള കുറെ പേർ ഇറങ്ങിയപ്പോൾ ഉള്ളിൽ അല്പം സ്ഥലം കിട്ടി. മുന്നിലിരുന്ന ആ സ്ത്രീ എഴുന്നേറ്റിരുന്നു ഇതിനോടകം, ഉള്ളിലേക്കു നീങ്ങിക്കോളാൻ ഞാൻ അവരോട് പറഞ്ഞു. അവർ ഉള്ളിലേക്കു നീങ്ങുമ്പോൾ നേരത്തെ പറഞ്ഞ കൈകളുടെ ഉടമയായ ആളും പിന്നാലെ കൂടി, എങ്ങനെയെങ്കിലും ആ സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് തന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ വികാരം ശമിപ്പിക്കാൻ ആണ് അയാളുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കിയ ഞാൻ അയാളെ അതിനു അനുവദിക്കാതെ
💬 Comments
View all comments