0%

Chapter Title : യവനസുന്ദരി [Lee child]

Author : Lee child Read All Parts 617

യവനസുന്ദരി

Yavanasundari | Author : Lee Child


രാജാവിൻ്റെ കുതിര പൊടി നിറഞ്ഞ പാതയിലൂടെ കുതിച്ചുപായുമ്പോൾ, രാജാവായ  അഗസ്ത്യയ്ക്കു  ചക്രവാളത്തിലെ നിബിഡമായ വനം കാണാമായിരുന്നു.

അവിടേക്കാണ് രാജ്യത്തിലെ രാജഗുരു അദ്ദേഹത്തോട് പോകാൻ ആവശ്യപ്പെട്ടത്. അതിരാവിലെ യാത്ര തിരിച്ച അദ്ദേഹത്തിന്, വനത്തിലെ മരങ്ങൾക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുയരുന്നതും കാണാമായിരുന്നു.

പക്ഷേ ഇത് അദ്ദേഹം എല്ലാ മാസവും പോകാറുള്ള ഏതെങ്കിലും ഒരു ഉല്ലാസയാത്രയോ വേട്ടയാടൽ യാത്രയോ ആയിരുന്നില്ല.

പതിവായി കൂടെയുണ്ടാവാറുള്ളവരെല്ലാം ഇത്തവണ ഇല്ലായിരുന്നു, തനിച്ചായിരുന്നു അദ്ദേഹം, ഒരു ദൗത്യത്തിലായിരുന്നു... ഒരു പ്രത്യേക ദൗത്യം.

തന്റെ പ്രിയപ്പെട്ട കുതിരയായ വ്യോമിന്റെ കൂടെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ  അദ്ദേഹത്തിന്റെ മനസ്സ് സഞ്ചരിച്ചത് ഭൂതകാലത്തേക്കായിരുന്നു  ….

5 വർഷം മുൻപ്…....

വിദർഭ രാജ്യം….

അഗസ്ത്യൻ അന്നെനിക്ക് 18 വയസ്സ് മാത്രം പ്രായം…. രാജാവിന്റെ അകന്ന ബന്ധം…….

അച്ഛൻ രാജാവിന്റെ അംഗരക്ഷകൻ… അമ്മ പിന്നെ ചന്ദ്ര…എന്റെ അനുജൻ  ……....

കുട്ടിക്കാലം മുതൽക്കേ ഞാനും എന്റെ അനുജനും ആയോധനകലകൾ അഭ്യസിച്ചിരുന്നു……. ഞാൻ രാജാവാകുമ്പോൾ അവൻ എന്റെ അoഗരക്ഷകനാവുമായിരുന്നു…. സേനാപതിയാവുമ്പോൾ സൈനികനും…. നമ്മുടെ ബാല്യവിനോദം കണ്ട് അച്ഛനുമമ്മയും പുഞ്ചിരികുന്നതും….....

ആ വർഷം ഒരു ഭയങ്കരമായ യുദ്ധം നടന്നു. എന്റെ രാജ്യം വിജയിചെങ്കിലും…… അതിനു വില കൊണ്ടുക്കേണ്ടി വന്നത് എന്റെ പിതാവിന്റെയും രാജാവിന്റെയും ജീവനായിരുന്നു…… ഞാൻ  ആകെ ഒരു മരവിച്ച അവസ്ഥ…ചന്ദ്രനും അമ്മയും അലമുറയിട്ടു കരയുന്നതുo……. അച്ഛന്റെ ചിത കത്തി തീരും വരെ ഞാനതു നോക്കി നിന്നു….....

തിരിച്ചു ഞാൻ വീട്ടിൽ പോയപ്പോൾ എന്റെ വിട്ടിൽ രാജ ഭടന്മാരെ കണ്ടു…

അവരോടു സംസാരിക്കുന്ന ചന്ദ്രനെയും വിഷമിച്ചു നിൽക്കുന്ന അമ്മയെയും കണ്ടു…..

💬 Comments

View all comments