0%

Chapter Title : യവനിക [അവന്തിക]

Author : Kambikathakal Read All Parts 401

വരുമ്പോൾ അവൾ പട്ടികുട്ടിയെ പഠിപ്പിക്കുന്നത് കണ്ടു. ഞാൻ എന്നെ നോക്കിയാൽ വിഷ് ചെയ്യാം എന്ന് കരുതി അവൾ തന്നെ നോക്കി വണ്ടിയോടിച്ചു. അവൾ യു ട്യൂബിൽ നിന്ന് മുഖം തിരിച്ചു എന്നെ നോക്കുമ്പോളേക്കും ഞാൻ അവളെ പാസ് ചെയ്‌തിരുന്നു.

പിറ്റത്തെ ദിവസം പോകാനായി ഇൻ്റെരെസ്റ്റ് കൂടി. പോകുമ്പോൾ അവളെ നോക്കിയെങ്കിലും കണ്ടില്ല. തിരികെ ഞാൻ വരുമ്പോൾ ഗെയ്റ്റിന് അടുത്ത് ഒരു മഗ്ഗിൽ ചായ കുടിച്ചു നിൽക്കുന്നു. ചിരിച്ചുകൊണ്ട് എന്നെ വിഷ് ചെയ്തു, തിരിച്ചു ഞാനും.

രണ്ടു മാസങ്ങൾ സംസാരമില്ലാതെ കൈ പോക്കലും താഴ്ത്തലും മാത്രം. ഒരു ദിവസം പാടത്തുള്ള ബണ്ടിൽ ചെന്നെത്തിയപ്പോൾ കുറച്ചു മുന്നിലായി ഒരുവൾ ഒരു പട്ടിയെ ലീഷിൽ ഇട്ടു നടത്തികൊണ്ടുപോകുന്നു. അടുത്തെത്തിയപ്പോൾ അർച്ചന കവിയാണെന്നു മനസ്സിലായി. പേരുപോലും അറിയാൻ നിർവ്വാഹമില്ലാത്തതുകൊണ്ടു മനസ്സിൽ അവളെ അർച്ചന കവി എന്ന് സേവ് ചെയ്തു വച്ചു.

പിന്നിലെത്തിയപ്പോൾ ഞാൻ ബെൽ അടിച്ചു. അവൾ തിരിഞ്ഞു നോക്കി.

“താനോ?”

“നടക്കാൻ ഇറങ്ങി തുടങ്ങിയോ ഇവനെ കൊണ്ട്?”

“ഇവനല്ല, ഇവളാ. റൂബി. ഞങ്ങൾ നടക്കും. ഇവിടെ ഫോക്സ് വരോ? ഇവളെ അറ്റാക്ക് ചെയ്താലോ എന്ന് കരുതി ചോദിച്ചതാ.”

“ഇല്ലാ, അതിനു ഭയങ്കര പേടി ആണ്. പെട്ടന്ന് പേടിച്ചോടും.”

“ഓ…”

എന്തൊക്കെയോ രണ്ടുപേരും സംസാരിച്ചു നടന്നു. അവൾ ഒരുപാട് സംസാരിക്കും. ഞാൻ കേട്ടിരിക്കും.

“തൻ്റെ പേരെന്താ?”

“സരയൂ.”

അർച്ചനാകവി സരയുവായി. പിന്നെ ആ കണ്ടുമുട്ടലും സംസാരവും പതിവായി. എനിക്ക് കോണ്ടാക്ട് നമ്പർ വാങ്ങണം എന്ന് തോന്നി. എങ്ങനെ ചോദിക്കും എന്ന് ഒരു ഐഡിയ ഇല്ല. അപ്പോളാണ് ആ സമയത്തെ ആകാശം നോക്കിയത്. നിറച്ചു

💬 Comments

View all comments