0%

Chapter Title : യവനിക (ലെസ്ബിയൻ ) 1

വീട്ടിലും, സ്കൂളിലുമല്ലാതെ സഞ്ചരിക്കുന്നത്, അവന്റെ സമീപനം എന്നെ എപ്പോഴും ഉത്സാഹവതിയാക്കികൊണ്ടേ ഇരുന്നു, വണ്ടി കോയമ്പത്തൂർ കഴിഞ്ഞപ്പോൾ അടുത്തുകണ്ട ഒരു ഹോട്ടലിലേക്ക് കയറ്റി, രാത്രിഭക്ഷണം കഴിക്കാനായി ഞങ്ങളെല്ലാവരും ഇറങ്ങി, അന്നമ്മ ടീച്ചർ ഞങ്ങളുടെ എണ്ണമെടുത്തതിന് ശേഷം ഹോട്ടലിലേക്ക് കയറ്റി, കൂട്ടം തെറ്റി പോവാതിരിക്കാൻ എപ്പോഴും കൂടെ തന്നെ നടക്കണമെന്ന് ചട്ടവും കെട്ടി, ഞങ്ങളെ നാല് പെൺപിള്ളേരെ സംരക്ഷിക്കാനായി ബാക്കിയുള്ള ഇരുപത്തിരണ്ടു ആണുങ്ങളെ ചട്ടവും കെട്ടി.! എന്താ കഥ കുറുക്കന്റെ കയ്യിൽ താക്കോലു കൊടുത്തതും പോരാ, അതിനെ നോക്കി വേണം തിന്നാനെന്ന് പറയുന്ന പോലെ എനിക്ക് തോന്നി,.." ലിസ്സി മെല്ലെയൊന്നു ചിരിച്ചു "എന്നതാടി ഇത്ര ഇളിക്കാൻ,.." സൂസന്റെ വക ചോദ്യം കേട്ട് ലിസ്സിയവളെ നോക്കി " ഏഹ് ഒന്ന്നുമില്ല, ഈ കുറുക്കൻ മാരുടെ കയ്യിൽ കോഴിക്കുഞ്ഞുങ്ങളെ തിന്നാൻ കൊടുക്കണല്ലോ എന്നോർത്ത് ചിരിച്ചു പോയതാ.." ഇത് പറഞ്ഞു ലിസ്സി പിന്നെയും ചിരിച്ചു " ഒ നീയാ പറഞ്ഞതും ശെരിയാ, എന്നതായാലും ഇവരാരും എന്റെ ചേട്ടായുടെ അത്ര ചെന്നായി ആയിരിക്കില്ല .." ഇതുപറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ആരോടോ ഉള്ള നീരസം പ്രകടമാക്കുന്നത് ലിസ്സിയ്ക്കു തോന്നി, അവളുടെ കണ്ണുകളിൽ ലിസ്സി ഒരിക്കലും കാണാത്ത ഒരു വികാരം, എപ്പോഴും നിറഞ്ഞ ഉത്സാഹവും, ജീവിതത്തിനോടുള്ള ആഗ്രഹവും മാത്രം തുടിച്ചിരുന്ന അവളുടെ കണ്ണുകളിലെ അഗ്നി എന്നെ അത്ബുധപെടുത്തി, അവളെന്നത ഉദ്ദേശിച്ചതെന്ന് ലിസ്സിയ്ക്കു മനസിലായതേ ഇല്ല, " എന്ന പറ്റിയെടി, എന്നതാ കാര്യം..?" ലിസ്സി അറിയാനുള്ള ആകാംഷയോടെ ചോദിച്ചു " ഒന്നുമില്ല,." സൂസൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് പോലെ ലിസിയ്ക്ക് തോന്നി " പറയടി പരട്ടെ, നമ്മളുതമ്മിലെന്നാത്തിനാ ഒരു രഹസ്യം

💬 Comments

View all comments