0%

Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]

Author : Kambikathakal Read All Parts 219

അവർ രണ്ടുപേരും അവർക്ക് മുന്നിലായി നിന്നു.

" പ്ലീസ് ഞങ്ങളെ ഒന്നും ചെയ്യരുത് കാലുപിടിക്കാം ???????"

വേദന സഹിക്കാനാവാതെ ജോണും ജോർജും അവർക്കു മുന്നിൽ നിൽക്കുന്നവരോടായി അപേക്ഷിച്ചുകൊണ്ടിരുന്നു.

" നിന്നോടൊക്കെ ഇതുപോലെ എത്രപേർ അപേക്ഷിച്ചിട്ട്ടുണ്ടാവും? ജീവനുവേണ്ടി എത്രപേർ യാചിച്ചിട്ടുണ്ടാവും അതൊക്കെ നിയൊക്കെ ചെവിക്കൊണ്ടിരുന്നു എങ്കിൽ ഇന്ന് എനിക്ക് ഇത് ചെയ്യേണ്ടി വരില്ലായിരുന്നു "

അവരോടായി അയാൾ പറഞ്ഞു.

ജോൺ : നീ ആരാ? നിനക്കൊക്കെ ഞങ്ങളുമായി എന്താ ബന്ധം?

" ഞാൻ ആരാ എന്ന ചോദ്യം അവിടെ നിൽക്കട്ടെ നിനക്കൊക്കെ ഇവളെ ഓർമ്മയുണ്ടോ? "

അയാൾക്കരികിൽ നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ ചോദിച്ചു.

ജോണും ജോർജും തങ്ങളുടെ നോട്ടം അവർക്ക് മുന്നിൽ നിൽക്കുന്ന മാസ്ക് ധരിച്ച പെൺകുട്ടിയിലേക്ക് മാറ്റി.

മുഖം മറച്ചിരുന്ന മാസ്ക് അഴിച്ചു മാറ്റിയ ആ പെണ്ണിനെ കണ്ടതും അവരുടെ മുഖത്ത് ഉണ്ടായിരുന്ന ഭയം ഇരട്ടിച്ചു അവർ രണ്ടാളും ഒരുപോലെ ആ പേര് പറഞ്ഞു.

" ഐശ്വര്യ ?"

"ആഹാ അപ്പോൾ ഓർമയുണ്ടല്ലോ രണ്ടാൾക്കും. ഇപ്പോൾ മനസ്സിലായോ നിങ്ങളെ ഇവിടെ എത്തിച്ചത് ഏത് കണക്കിൽ പെടുമെന്ന്? നിയൊക്കെ കൂടി ഇല്ലാതാക്കിയത് ഞങ്ങളുടെകുടുംബമാണ് നായിന്റമക്കളെ ?"

മുഖം മൂടി വെച്ചിരുന്ന ആ ചെറുപ്പക്കാരൻ അവരോടായി അലറി. പക്ഷെ അപ്പോഴും അവൻ ആരാണെന്ന് അവർക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല. കാരണം ആ കുടുംബത്തിൽ ആകെ ഇനി അവശേഷിക്കുന്നത് വിഷ്ണുവും ഐശ്വര്യവും മാത്രമാണ് എന്ന് അവർക്ക് ഉറപ്പായിരുന്നു.

" നിന്റെയൊക്കെ ഉള്ളിലെന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട് ഞാൻ ആരാ എന്നല്ലേ ഇനിയിപ്പോൾ അത് മാത്രമായി മറച്ചുവെക്കേണ്ട ആവശ്യമില്ലല്ലോ എന്തായാലും ഞങ്ങൾ ആരാ എന്ന് നീയൊന്നും പുറത്തുപറയാൻ പോവുന്നില്ല കാരണം ഇവിടുന്ന് നിനക്കൊന്നും ജീവനോടെ പുറത്തുപോവാൻ വിധിയില്ല അത്രതന്നെ ?"

അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ മുഖം മൂടിയിരുന്ന ആ മാസ്ക് മാറ്റി. പകയിൽ കത്തിയെരിയുന്ന കണ്ണുകൾ പോലെ തന്നെ അയാളുടെ മുഖഭാവം മുഴുവനും പക മാത്രമായിരുന്നു. ഭയത്തോടെ അയാളെ നോക്കുന്ന ജോണിനെയും ജോർജിനെയും നോക്കികൊണ്ട് അയാൾ പറഞ്ഞു.

" ഞാൻ ജൂഡ്, ..... ജൂഡ് ആന്റണി നിയൊക്കെ കത്തിച്ചുകളഞ്ഞ ആ

💬 Comments

View all comments