Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]
കാരണം ഇങ്ങനെയൊക്കെ ചെയ്യണം എങ്കിൽ അതിൽ ഒരേ ഒരു മോട്ടിവേ ഉണ്ടാവു പക അടങ്ങാത്ത പക "
അയാളുടെ മനസ്സ് അയാളോടായി പറഞ്ഞുകൊണ്ട് ഇരുന്നു. ഇത്രയും പിടിപാടുള്ള രണ്ടുപേരെ കൊണ്ടുപോയത് ആരായിരിക്കും എന്നാലോചിച്ചുകൊണ്ട് അയാൾ ആകെ ആസ്വസ്തനായി തന്നെ ആണ് അവിടെ ഇരുന്നത്. അയാൾ ഉടനെ തന്നെ തന്റെ ഓഫീസിലെ റെക്കോർഡ്സ് റൂമിൽ വിളിച്ച ശേഷം തട്ടിക്കൊണ്ടു പോയ ആ രണ്ടുപേരുടെയും മുഴുവൻ ഹിസ്റ്ററി ഉം എടുക്കാൻ ഓർഡർ കൊടുത്തു.
************************************************
"കഴിഞ്ഞ 24 മണിക്കൂറായി എന്റെ അനിയന്മാരെ കാണാതായിട്ട് എന്നിട്ട് താനൊക്കെ ഇവിടെ എന്താടോ ചെയ്തത് ? അവരെ കൊണ്ടുപോയത് ആരാണെന്നെങ്കിലും തന്റെ പോലീസ് കണ്ടുപിടിച്ചോടോ മൈരേ? എന്നിട്ടിപ്പോൾ കൊണ്ടുപോയവന്മാരെ ഒലത്താൻ ആരെയോ എല്പിച്ചെന്നും പറഞ്ഞു വിളിച്ചിരിക്കുന്നു ഒരു മുഖ്യ മന്ത്രി ?"
തന്റെ അനിയന്മാരെ കാണാതായ ദേഷ്യത്തിൽ സമാധാനിപ്പിക്കാനായി വിളിച്ച മന്ത്രിയോട് തന്റെ രോക്ഷമെല്ലാം പ്രകടിപ്പിക്കുകയായിരുന്നു മാർക്കോ എബ്രഹാം. സഹോദരന്മാരായ ജോർജ് എബ്രഹാം, ജോൺ എബ്രഹാം എന്നിവരെ കാണാതായിട്ട് ഏകദേശം 24 മണിക്കൂർ പിന്നിടുമ്പോഴും അവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലാത്തതിന്റെ ടെൻഷൻ അയാളെ നല്ലതുപോലെ ബാധിച്ചിരുന്നു. കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളായ ഈ മൂന്ന് സഹോദരങ്ങാളാണ് ഇന്ന് കേരളത്തിൽ നടക്കുന്ന സകല കൊലപാതകങ്ങൾക്കും തട്ടിപ്പുകളുടെയും പിന്നിൽ എന്ന് പരസ്യമായ രഹസ്യമാണ്. പക്ഷെ ഭയം അതൊന്നുകൊണ്ടുമാത്രം ആരും ഇവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുവാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല ഇന്ന് കേരളത്തിൽ ഏത് പാർട്ടി ജയിക്കണം തോൽക്കണം എല്ലാം ഇവരുടെ തീരുമാനം പോലെയാണ് നടക്കുന്നത്. ഇത്രയൊക്കെ പിടിപാടുണ്ടായിട്ടും സ്വന്തം കൂടെപ്പിറന്നവരെ കണ്ടെത്താൻ പോലും സാധിക്കാത്തത്തിൽ അയാൾക്ക് അതിയായ ദേഷ്യം തന്നെ തോന്നി.
അയാൾ ഫോണിലൂടെ വീണ്ടും അലറികൊണ്ടേ ഇരുന്നു.
" ദേ താൻ ഇനി ഈ മന്ത്രികസേരയിൽ ഇരിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടേൽ അല്ല അതിൽ ഇരിക്കാൻ തനിക്ക് കഴുത്തിനു മുകളിൽ തലയുണ്ടാവണം എന്നുണ്ടേൽ എന്റെ പിള്ളേരെ എനിക്ക് കണ്ടെത്തി തന്നിരിക്കണം. അതിനു പറ്റിയ ആണ്പിള്ളേര് എന്റെ അടുത്തില്ലാഞ്ഞിട്ടല്ല അറിയാല്ലോ ഇന്നത്തെ ഈ സാഹചര്യം അതായി പോയി "
അയാൾ ഒരു ഭീഷണിപ്പോലെ ഫോണിന് മറുതലക്കൽ ഉള്ള
💬 Comments
View all comments