0%

Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]

Author : Kambikathakal Read All Parts 209

നിന്നിരുന്ന അവർ മൂന്നുപേരും മാർകോയുടെ മുഖത്തേക്ക് തലയുയർത്തി നോക്കി ആ സമയം തന്നെ ആ കൊട്ടാര സമാനമായ വീട്ടിൽ മൂന്ന് വെടിയൊച്ചകൾ മുഴങ്ങി കേട്ടു.

തന്റെ മുന്നിലായി മരിച്ചു വീണ ആ മൂന്നുപേരുടെ ശവ ശരീരങ്ങളെ നോക്കി അയാൾ പറഞ്ഞു.

" സംരക്ഷണം ഏറ്റെടുത്തവർക്ക് അത് നേരെ ചൊവ്വേ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അവർക്ക് ജീവിക്കാനും അവകാശമില്ല അതിപ്പോൾ ആരായാലും ?"

മാർക്കോയുടെ ആ പ്രവർത്തിയിൽ അയാൾക്ക് ചുറ്റും നിന്നിരുന്ന ജോലിക്കാർ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ചതിക്കും അശ്രദ്ധയ്ക്കും മാർക്കോയുടെ ശിക്ഷ മരണമായതുകൊണ്ട് അവർക്കാർക്കും അതൊരു പുതിയ അനുഭവമായി തോന്നിയില്ല എന്ന് പറയുന്നതാവും ശെരി. തങ്ങളുടെ മുന്നിലൂടെ ഭ്രാന്ത്‌ പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാർക്കോയെ അവർ എല്ലാവരും ഭയത്തോടെ നോക്കി നിന്നു. അതിൽ നിന്നും നാലുപേർ മുന്നോട്ട് വന്നശേഷം അവിടെ മരിച്ചു കിടക്കുന്ന ഓരോ ബോഡികളായി എടുത്തികൊണ്ട് പുറത്തേക്ക് പോയി. ബാക്കിയുള്ളവരോടായി മാർക്കോ പറഞ്ഞു തുടങ്ങി..

മാർക്കോ : പോലീസിനെ മാത്രം നോക്കി നിന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല ഇപ്പോൾ ഈ നിമിഷം മുതൽ നിങ്ങളും അന്നെഷിച്ചു തുടങ്ങണം എത്രയും പെട്ടന്ന് ഒരു പോറൽ പോലും സംഭവിക്കാതെ എന്റെ അനിയന്മാരെ എനിക്ക് കിട്ടിയിരിക്കണം.

മുന്നിൽ ആയുധധാരികളായി നിൽക്കുന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അല്പം മുന്നോട്ട് വന്നശേഷം മാർക്കോയ്ക്ക് മറുപടിയായി പറഞ്ഞു തുടങ്ങി.

" ശെരി സാർ കഴിയുന്നത്ര വേഗത്തിൽ തന്നെ ഞങ്ങൾ അവരെ കണ്ടെത്തിയിരിക്കും പിന്നെ ഇത് ചെയ്തവർ ആരായാലും ജീവനോടെ തന്നെ അവരെ ഞങ്ങൾ സാറിന്റെ അടുത്ത് എത്തിക്കും. "

മാർക്കോ : എത്തിച്ചിരിക്കണം. ? പിന്നെ അറിയാമല്ലോ എന്തേലും പിഴവ് പറ്റിയാലോ എന്റെ പിള്ളേർക്ക് എന്തേലും സംഭവിച്ചാലോ ആദ്യം പോവുന്നത് നിന്റെ തലയായിരിക്കും ?.

"ഇല്ല സാർ അങ്ങനെ ഒന്നും സംഭവിക്കില്ല. "

അയാൾ അതും പറഞ്ഞ ശേഷം തന്റെ കൂട്ടത്തിൽ നിന്നും കുറച്ചു പേരെ കൂടേ കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയുമായി പോയി. എന്തൊക്കെ ചെയ്തിട്ടും തന്റെ സഹോദരന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അയാളെ വല്ലാതെ പിടിച്ചുടച്ചുകൊണ്ടേ ഇരുന്നു.

💬 Comments

View all comments