Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]
അയാൾ തന്റെ വിശ്വസ്ഥനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മഹി എന്ന മഹേന്ത്രനോടായി സംസാരിച്ചു തുടങ്ങി.
മാർക്കോ : മഹി ജോർജും ജോണും അവസാനം കൈകാര്യം ചെയ്ത deal ഏതായിരുന്നു?
മഹി : അത് ആ വിജയ് മെമ്മോറിയൽ ഹോസ്പിറ്റൽസും മറ്റു സ്ഥാപനങ്ങളുമില്ലേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു.
മാർക്കോ : ഏത് ആ മാധവന്റെ?...
മഹി : അതെ അതുതന്നെയാണ്.
മാർക്കോ : ഇനി ആ ചെക്കന്റെ പ്ലാൻ വലതുമാണോ ഈ നടക്കുന്നതൊക്കെ? വിഷ്ണുവിന്റെ?
മഹി : ഒരിക്കലും അതാവാൻ സാധ്യതയില്ല സാർ കാരണം അവൻ ഇപ്പോഴും കോമയിൽ തന്നെയാണ്. പിന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മാത്രം ധൈര്യമുള്ള ആരും അവന്റെ കൂടേ ഇല്ല.
മാർക്കോ : അവന്റെ രണ്ട് കൂട്ടുകാർ ഇല്ലായിരുന്നോ അവരോ?
മഹി : അവന്മാർ അന്ന് തന്നെ തീർന്നു ഇവൻ മാത്രേ രക്ഷപെട്ടിട്ടുള്ളു അതും കോമയിൽ തന്നെയാണ്. ഇതെന്തായാലും അവരുമായി ബന്ധമുള്ള ആരും ആണെന്ന് തോന്നുന്നില്ല.
മാർക്കോ : എന്തായാലും ഒന്നും വിട്ടുകളയണ്ട ചിലപ്പോൾ നമ്മൾ വേണ്ടന്ന് കരുതി വിട്ടുകളയുന്നവന്മാർ ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കുന്നത് ഉദാഹരണം ഈ പറഞ്ഞ വിഷ്ണു തന്നെ. അല്ല അന്ന് മാധവന്റെ ഒപ്പം ഒരു പള്ളിലച്ചൻ കൂടി ഉണ്ടായിരുന്നില്ലേ അയാളുടെ ഏതേലും ആൾക്കാർ?
മഹി : അയാൾക്ക് പ്രത്യേകിച്ച് ബന്ധുക്കൾ ആരുമില്ല പിന്നെ എന്തേലും ഒക്കെ ചെയ്യാൻ കഴിയുന്നത് അവൻ ആയിരുന്നു വിഷ്ണു അവനും ഇന്ന് ഒന്നിനും പറ്റില്ല മാത്രവുമല്ല അവരാണ് ഇത് ചെയ്തത് എങ്കിൽ ആദ്യം ജയദേവനെയും ജിബിനെയും ഒക്കെ അല്ലെ പൊക്കു.
മാർക്കോ : അതും ശെരിയാണ് എന്നാലും ഒന്നും വിട്ടുകളയണ്ട. പിന്നെ നമ്മുടെ ആൾക്കാരോട് നമ്മൾ ഇതിൽ നേരിട്ട് ഇറങ്ങിയത് ആരും അറിയരുതെന്ന് പ്രത്യേകം പറയണം അറിയാമല്ലോ.
മഹി : ശെരി സാർ ഞാൻ പറഞ്ഞോളാം. പിന്നെ സാർ ആ ഇൻവെസ്റ്റിഗഷൻ ഓഫീസർ ആന്റണി നിസ്സാരക്കാരൻ അല്ല ആൾ കറപ്റ്റഡ് ആണെങ്കിലും ഏറ്റെടുക്കുന്ന ജോലി കൃത്യമായി പൂർത്തിയാക്കിയിരിക്കും.
മാർക്കോ : ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്തോ ഇത് പോലീസിനെ കൊണ്ട് തീരുന്ന
💬 Comments
View all comments